Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
സിറിയയില്‍ കോളറ പടരുന്നു, ആശങ്കയെന്ന് ഐക്യരാഷ്ട്രസഭ

September 14, 2022

September 14, 2022

ദമാസ്കസ് : സിറിയയിലെ പല പ്രദേശങ്ങളിലും കോളറ പടരുന്നത് ജനങ്ങള്‍ക്ക് ഗുരുതര ഭീഷണി ഉയര്‍ത്തുന്നതായി ഐക്യരാഷ്ട്രസഭ. മലിനജലം ഉപയോഗിച്ച്  വിളകള്‍ക്ക്  ജലസേചനം നടത്തുന്നതും  യൂഫ്രട്ടീസ് നദിയില്‍ നിന്നുള്ള ജലം കുടിവെള്ളത്തിനായി ഉപയോഗിക്കുന്നതും രോഗം പടരുന്നതിനുള്ള കാരണമാകാമെന്ന്  യുഎന്‍ റെസിഡന്റ് ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ കോര്‍ഡിനേറ്റര്‍ ഇമ്രാന്‍ റിസ പറഞ്ഞു.

നദിയിലെ ജലനിരപ്പ് കുറയുന്നതും വരള്‍ച്ചയും സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 25 മുതല്‍ സെപ്തംബര്‍ 10 വരെ രേഖപ്പെടുത്തിയ 936 കേസുകളില്‍ 70 ശതമാനവും അലപ്പോയിലാണ്, 20 ശതമാനത്തിലധികം കേസുകൾ കിഴക്കന്‍ ദേര്‍ അസ് സോറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റഖ, ഹസാകെ, ഹമ, ലതാകിയ എന്നിവിടങ്ങളിലാണ് സംശയാസ്പദമായ മറ്റ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതിനിടെ, ഓഗസ്റ്റ് 25 മുതല്‍ കോളറ  ബാധിച്ച് സിറിയയിൽ എട്ട് മരണങ്ങള്‍ റിപ്പോർട്ട് ചെയ്തതായി (അലപ്പോയില്‍ ആറ്, ഡെയര്‍ അസ് സോറില്‍ രണ്ട്) ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഈസ്റ്റേണ്‍ മെഡിറ്ററേനിയന്‍ റീജിയണിന്റെ എമര്‍ജന്‍സി ഡയറക്ടര്‍ റിച്ചാര്‍ഡ് ബ്രണ്ണന്‍ പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News