Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
ഉംറ വിസകൾ വീണ്ടും അനുവദിച്ചു തുടങ്ങിയതായി സൗദി ഹജ്ജ്,ഉംറ മന്ത്രാലയം

July 05, 2023

July 05, 2023

ന്യൂസ്‌റൂം ബ്യുറോ
മക്ക  ഓണ്‍ലൈന്‍ ഉംറ സേവനങ്ങൾ അനുവദിച്ചുതുടങ്ങിയതായി സൗദി ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് നുസുക് പ്ലാറ്റ്‌ഫോം ( https://www.nusuk.sa/ar/about) വഴി വിസക്ക് അപേക്ഷ നല്‍കാം.മൂഹറം ഒന്ന് അഥവാ ജൂലൈ 19 മുതല്‍ സൗദിയിലേക്ക് ഉംറ തീര്‍ഥാടകര്‍ക്ക് പ്രവേശിക്കാം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മക്ക, മദീന എന്നിവിടങ്ങളിലേക്ക് മുസ്‌ലിംകള്‍ക്ക് എത്തിച്ചേരുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുകയും താമസം, ഗതാഗത സേവനങ്ങള്‍ എന്നിവ തെരഞ്ഞെടുക്കാന്‍ അനുവദിക്കുകയും ചെയ്യുന്നതാണ് നുസുക് പ്ലാറ്റ്‌ഫോമിന്റെ സവിശേഷത.

സന്ദർശന വിസയിലെത്തുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും സൗദിയിലേക്ക് വരുന്ന ഷെംഗന്‍, അമേരിക്ക, യു.കെ വിസയുള്ളവര്‍ക്കും സൗദിയില്‍ എത്തുന്നതിന് മുമ്പ് നുസുക് ആപ്ലിക്കേഷന്‍ വഴി ഉംറക്കും റൗദ സന്ദര്‍ശനത്തിനും ബുക്ക് ചെയ്യാവുന്നതാണ്. ഫാമിലി സന്ദര്‍ശക വിസ, ടൂറിസ്റ്റ് വിസ, ട്രാന്‍സിറ്റ് വിസ എന്നിവയില്‍ സൗദിയില്‍ എത്തിയവര്‍ക്കും നുസുക് വഴി ഉംറക്കും റൗദ സന്ദര്‍ശനത്തിനും ബുക്ക് ചെയ്യാം.
തീര്‍ഥാടകര്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക 63 ശതമാനമായി കുറച്ചും 24 മണിക്കൂറിനുള്ളില്‍ ഉംറ വിസ നല്‍കിയും 30 ദിവസത്തില്‍ നിന്ന് 90 ദിവസമായി വിസ കാലാവധി നീട്ടിയും ഉംറ തീര്‍ഥാടകര്‍ക്ക് സഹായകമായ പല സൗകര്യങ്ങളും കഴിഞ്ഞ വര്‍ഷം മന്ത്രാലയം നടപ്പാക്കിയിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക   https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News