Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
യു.എ.ഇ യിൽ ഇന്ന് രണ്ടു മരണം,രോഗബാധിതരുടെ എണ്ണം 4123 ആയി

April 12, 2020

April 12, 2020

ദുബായ് : യു.എ.ഇയിൽ ഞായറാഴ്ച 387 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 4123 ആയി. ഏഷ്യൻ രാജ്യത്ത് നിന്നുള്ള രണ്ടുപേരാണ് ഇന്ന് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.തലശേരി സ്വദേശിയായ മലയാളി ഇന്ന് കോവിഡ് ബാധിച്ച് മരണപ്പെട്ടതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. മറ്റെയാൾ ഏതു രാജ്യക്കാരനാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

യു.എ.ഇ യിൽ ഇതോടെ കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം 22 ആയി.ഇവരിൽ മൂന്നു പേർ മലയാളികളാണ്.മൊത്തം രോവിമുക്തർ ഇതോടെ 680 ആയി. 22,000 പേരിൽ കൂടി കോവിഡ് പരിശോധന നടന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.      


Latest Related News