Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
സൗദിയിൽ തീപിടുത്തത്തിൽ മരിച്ച രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു

May 05, 2023

May 05, 2023

ന്യൂസ്‌റൂം ബ്യുറോ
റിയാദ് : റിയാദ് താമസ മുറിയിലുണ്ടായ തീപിടുത്തത്തിൽ മരിച്ച രണ്ടു മലയാളികളെ തിരിച്ചറിഞ്ഞു.മലപ്പുറം സ്വദേശി ഇർഫാൻ ഹബീബ് (35), വളാഞ്ചേരി സ്വദേശി തറക്കൽ അബ്ദുൽ ഹക്കീം (31) എന്നിവരാണ് മരിച്ചത്.റിയാദിലെ ഖാലിദിയയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്താണ് ഷോർട് സർക്യൂട്ട് കാരണം തീപിടുത്തമുണ്ടായത്.അപകടത്തിൽ ആറ് ഇന്ത്യക്കാർ മരിച്ചതായാണ് റിപ്പോർട്ട്.ഇവരിൽ നാലുപേർ മലയാളികളാണെന്നാണ് ആദ്യം വിവരം ലഭിച്ചതെങ്കിലും വ്യക്തമായ വിവരം ഇനിയും ലഭ്യമായിട്ടില്ല.

ഗുജറാത്ത്, തമിഴ്‌നാട്, മഹാരാഷ്ട്ര, രാജസ്ഥാൻ സ്വദേശികളാണ് മറ്റുള്ളവർ എന്നാണ് വിവരം. കൂടുതൽ മലയാളികൾ ഉണ്ടോ എന്നത് വ്യക്തമായിട്ടില്ല. ഇന്നലെ രാത്രി ഒന്നരക്കാണ് അപകടം. പെട്രോള്‍ പമ്പില്‍ പുതുതായി ജോലിക്കെത്തിയവരാണ് എല്ലാവരും. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരും മരിച്ചവരുമായി ബന്ധപ്പെട്ട നടപടികളുമായി രംഗത്തുണ്ട്. മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയിലാണ്. മരിച്ചത് നാല് മലയാളികളെന്നാണ് സാമൂഹ്യ പ്രവർത്തകർക്ക് ആദ്യം വിവരം ലഭിച്ചിരുന്നത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News