Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിലെ അൽ ഹസയിൽ സ്ഫോടനം,രണ്ടുപേർക്ക് പരിക്കേറ്റു

July 22, 2023

July 22, 2023

ന്യൂസ്‌റൂം ബ്യുറോ 

അൽ ഹസ :സൗദിയിലെ അല്‍ഹസയില്‍  റെസ്റ്റോറന്റിലുണ്ടായ സ്‌ഫോടനത്തിലും അഗ്നിബാധയിലും രണ്ടു പേര്‍ക്ക് പരിക്കേറ്റു. സ്ഥാപനത്തിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചു. റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ അടിയിലെ നിലയില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റിലെ ഗ്യാസ് ടാങ്ക് ആണ് പൊട്ടിത്തെറിച്ചത്.

ഉഗ്രസ്‌ഫോടനത്തെത്തുടർന്ന് കെട്ടിടത്തിൽ താമസിക്കുന്നവരും പരിസരവാസികളും പരിഭ്രാന്തരായി. സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് നീക്കി. സ്‌ഫോടനത്തിലും അഗ്നിബാധയിലും റെസ്റ്റോറന്റ് ഏറെക്കുറെ പൂര്‍ണമായും തകര്‍ന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News