Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
വിദ്യാർത്ഥികൾക്ക് മൊബൈൽ സാങ്കേതിക വിദ്യയിൽ പരിശീലനം, ടി.എസ്.എസ്.സി(TSSC)യും ബ്രിറ്റ്‌കോ ആൻഡ് ബ്രിഡ്കോയും കൈകോർക്കുന്നു

July 06, 2022

July 06, 2022

ന്യൂഡൽഹി : ടെലികോം മേഖലയിലെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ തൊഴിൽ - സംരംഭകത്വ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ സജ്ജമാക്കാൻ ലക്ഷ്യമാക്കി ടി.എസ്.എസ്.സി(ടെലികോം സെക്ടർ സ്കിൽ കൗൺസിൽ) യും ബ്രിറ്റ്‌കോ ആൻഡ് ബ്രിഡ്കോ( Britco & Bridco)യും കൈകോർക്കുന്നു.

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പ്രത്യേക ടെലികോം കോഴ്സുകൾ വാഗ്ദാനം ചെയ്യുന്ന സ്കിൽ അധിഷ്ഠിത സംഘടനയാണ് ടി.എസ്.എസ് .സി. NEP 2020-  ലക്ഷ്യങ്ങൾക്ക് അനുസൃതമായ  കോഴ്സുകൾ നൽകുകയും, വിദ്യാർത്ഥികൾക്ക് സ്വന്തമായി ബിസിനസ്സ് ആരംഭിക്കുന്നതിനോ, പ്രശസ്ത സ്ഥാപനങ്ങളിൽ  ജോലി നേടുന്നതിനോ ഉള്ള അവസരം  നൽകുകയും  ചെയ്യുന്ന ദൗത്യമാണ് ഈ   പാഠ്യപദ്ധതിയിലൂടെ വിഭാവനം  ചെയ്യുന്നത്. പരമ്പരാഗത ബിരുദം അല്ലെങ്കിൽ ഡിപ്ലോമയ്ക്കൊപ്പം ഈ പഠന രീതിയിലൂടെ ലഭ്യമാകുന്ന സ്കിൽ സ്കോറിംഗ് സംവിധാനം  ആധുനിക തൊഴിലും, സംരംഭകത്വ അവസരങ്ങളും ഉറപ്പ് നൽകുന്നു.

പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾ  രണ്ടു  വർഷത്തെ കോഴ്സ് പൂർത്തിയാക്കുകയാണെങ്കിൽ  ടെക്നിക്കൽ സർട്ടിഫിക്കേഷനു  പുറമെ സെയിൽസ് ആൻഡ് മാർക്കറ്റിങ്  അഭിരുചിയിലും  മാനേജ്മന്റ് അഡ്മിനിസ്ട്രേഷൻ പരിശീലനവും,പരീക്ഷയും എഴുതി  NSQF സ്റ്റാൻഡേർഡ് സർട്ടിഫിക്കറ്റ് നേടാനാവും. ഗൾഫ് രാഷ്ട്രങ്ങൾക്ക് പുറമെ യൂറോപ്പ് ഉൾപ്പെടെയുള്ള  വിദേശരാഷ്ട്രങ്ങളിലും മൊബൈൽ ഫോൺ മേഖലയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജോലി ചെയ്യാൻ അവസരം ലഭിക്കും.പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥിയെ ഏറ്റവും പുതിയ നിലവാരത്തിലുള്ള  ടെക്നിക്കൽ കോഴ്സ് നൽകി ഇന്ത്യയിലും, വിദേശത്തും നിയമനവും പരിശീലനവും  നൽകുന്ന ബ്രിറ്റ്‌കോ ആൻഡ് ബ്രിഡ്‌കോ രീതി മറ്റു മേഖലകളിൽ കൂടി നടപ്പാക്കാൻ ശ്രമിക്കുമെന്ന് ടി.എസ്.സി സി.ഇ.ഒ  അരവിന്ദ് ബാലി പറഞ്ഞു.

'ഇരുപതോ മുപ്പതോ വർഷങ്ങൾക്ക് മുൻപ് വിദ്യാഭ്യാസ കാലഘട്ടത്തിൽ വളരെ കുറച്ചു പേർ മാത്രം ഇലക്ട്രോണിക്സ് പഠിച്ചാൽ മതിയായിരുന്നു, എന്നാൽ ഇന്ന് സമസ്ത മേഖലകളും ഇലക്ട്രോണിക്സ് വൽകരിക്കപ്പെടുമ്പോൾ എല്ലാ വിദ്യാർത്ഥികളും സ്കൂൾ ഹയർ സെക്കന്ററി തലങ്ങളിൽ  ഇലക്ട്രോണിക്സ് പഠിക്കേണ്ടത് അത്യാവശ്യമാണ്. ബ്രിറ്റ്‌കോ ആൻഡ് ബ്രിഡ്‌കോ  ടി.എസ്.സിയുമായി ചേർന്ന് ഇതിനായി ശ്രമിക്കും.സാങ്കേതിക പരിശീലനത്തിന് പുറമെ,നിർമാണ മേഖലയിലും ശ്രദ്ധ കേന്ദ്രീകരിച്ച്  ഇന്ത്യയെ ഒരു കയറ്റുമതി രാജ്യമായി ഉയർത്തുന്നതിൽ പങ്കു വഹിക്കും- ബ്രിറ്റ്‌കോ ആൻഡ് ബ്രിഡ്‌കോ എം.ഡി  മുത്തു കോഴിച്ചെന പറഞ്ഞു.

1998 മുതൽ കേരളത്തിലെ കോട്ടക്കൽ ആസ്ഥാനമായി സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ്  ബ്രിറ്റ്‌കോ ആൻഡ് ബ്രിഡ്‌കോ.വിദ്യാർത്ഥികൾക്ക് പരിശീലനം, വ്യാവസായിക പരിശീലനം, ദേശീയ അന്തർദേശീയ തലത്തിൽ പ്ലെയ്സ്മെന്റ്, തുടർ സംരംഭകത്വം എന്നീ മേഖലകളിൽ സ്ഥാപനങ്ങൾക്ക് ബ്രിറ്റ്‌കോ ആൻഡ് ബ്രിഡ്‌കോ  പിന്തുണ നൽകുന്നുണ്ട്..കേരളത്തിലെ വിവിധ നഗരങ്ങളിലും ഡൽഹിയിലെ കരോൾ ബാഗിലുംബ്രിറ്റ്‌കോ ആൻഡ് ബ്രിഡ്‌കോ ക്ക് ബ്രാഞ്ചുകളുണ്ട്.. ദുബായ്, ഈസ്റ്റ് ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഫ്രാഞ്ചൈസികളും പ്രവർത്തിക്കുന്നുണ്ട്.

ടി.എസ്.എസ്.സി സി.ഇ.ഒ  അരവിന്ദ് ബാലി, ബ്രിറ്റ്‌കോ ആൻഡ് ബ്രിഡ്‌കോ  മാനേജിങ് ഡയറക്ടർ മുത്തു കോഴിച്ചെന,  എക്സിക്യൂട്ടീവ് ഡയറക്ടർ ഉണ്ണികൃഷ്ണൻ കിനാനൂർ, ഐ.എം.പി.ടി  (IMPT) ന്യൂഡൽഹി മാനേജിങ് ഡയറക്ടർ വി പി അബ്ദുള്ള കുട്ടി എന്നിവർ വാർത്താ സമ്മേളനത്തിൽ  പങ്കെടുത്തു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News