Breaking News
ഗ്രാൻഡ് മാളിൽ 'മാമ്പഴക്കാലം',മെയ് 15 വരെ തുടരും  | കുവൈത്തിൽ വേശ്യാവൃത്തിയിലും അധാർമിക പ്രവർത്തനങ്ങളിലും ഏർപ്പെട്ട 24 പേർ അറസ്റ്റിൽ | ദുബായ് - മംഗളുരു വിമാനത്തില്‍ നിന്ന് കടലില്‍ ചാടുമെന്ന് ഭീഷണി; മലയാളി യാത്രക്കാരന്‍ അറസ്റ്റില്‍ | ഖത്തറിൽ സ്റ്റീൽ ഫാബ്രിക്കേഷൻ കമ്പനിയിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ബഹ്റൈനിൽ കെട്ടിടത്തിന് തീപിടിച്ചു; നാല് മരണം  | ഗസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പരിക്കേറ്റ ഇസ്രാ​യേലി ബന്ദി കൊല്ലപ്പെട്ടതായി ഹമാസ് | നൻമ ചീക്കോന്ന് ഖത്തർ കമ്മറ്റി ഡയാലിസിസ് മെഷീൻ കൈമാറി  | സൗദിയിലെ ഭക്ഷണശാലകളില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ നഖങ്ങളും കണ്‍പീലികളും ധരിക്കുന്നതിന് വിലക്ക് | കുവൈത്ത് അമീറിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടതിന് ഒരാൾ അറസ്റ്റിൽ, നിരവധി പേർക്ക് വാറണ്ട് | അബൂ സംറ അതിർത്തി വഴി യാത്രചെയ്യുന്നവർ ശ്രദ്ധിക്കുക,മുൻ‌കൂർ രജിസ്റ്റർ ചെയ്യാൻ മറക്കരുത്  |
ഹോര്‍ലിക്സ് ഇനി 'ഹെല്‍ത്ത് ഡ്രിങ്ക്' അല്ല; ലേബല്‍ ഒഴിവാക്കി

April 27, 2024

news_malayalam_new_rules_in_india

April 27, 2024

ന്യൂസ്‌റൂം ഡെസ്ക്

ന്യൂഡല്‍ഹി: ഹോര്‍ലിക്സില്‍ നിന്ന് 'ഹെല്‍ത്ത്' ലേബല്‍ ഒഴിവാക്കി. ഹോര്‍ലിക്സിനെ 'ഫംഗ്ഷണല്‍ ന്യൂട്രീഷ്യന്‍ ഡ്രിങ്ക്സ്' (എഫ്.എന്‍.ഡി) എന്ന വിഭാഗത്തിലാണ് ഇനി അവതരിപ്പിക്കുക. പുതിയ ഭക്ഷ്യ സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ബ്രാന്‍ഡുകളുടെ ഉടമയായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ നടപടിയെടുത്തത്. ഇ-കൊമേഴ്സ് വെബ്‌സൈറ്റുകളോട് 'ഹെല്‍ത്തി ഡ്രിങ്ക്സ്' വിഭാഗത്തില്‍ നിന്ന് ഇവയെ നീക്കം ചെയ്യാന്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. 

'ഞങ്ങള്‍ ബ്രാന്‍ഡുകളുടെ ലേബലുകള്‍ 'ഫങ്ഷണല്‍ നൂട്രീഷ്ണല്‍ ഡ്രിങ്ക്' എന്നാക്കി മാറ്റിയിട്ടുണ്ട്' ഹിന്ദുസ്ഥാന്‍ യുണിലിവര്‍ സിഎഫ്ഒ റിതേഷ് തിവാരി പറഞ്ഞു. പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് സ്വീകാര്യമായ പരിധിയേക്കാള്‍ വളരെ കൂടുതലാണെന്ന് കേന്ദ്ര മുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനം.

ഭക്ഷ്യ സുരക്ഷ നിയമം 2006 പ്രകാരം ആരോഗ്യ പാനീയം എന്നതിന് വ്യക്തമായ നിര്‍വചനം ഇല്ലാത്തതിനാലാണ് ലേബല്‍ മാറ്റം. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ അടുത്തയിടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. പാല് ഉള്‍പ്പടെയുള്ള പാനീയങ്ങളെ ഹെല്‍ത്ത് ഡ്രിങ്ക്സ്, എനര്‍ജി ഡ്രിങ്ക്സ് എന്നിങ്ങനെ തരം തിരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നമായിരുന്നു നിര്‍ദേശം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News