Breaking News
ഹൃദയാഘാതം: മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ നിര്യാതനായി | സൗദിയിൽ ബസപകടത്തിൽ 14 പേർ മരിച്ചു | കുവൈത്തിൽ അടുത്തമാസം മുതൽ ഉച്ചജോലിക്ക് വിലക്ക് | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു | ഇ​സ്രാ​യേ​ൽ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന്റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കണമെന്ന ആവശ്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കില്ലെന്ന് ഫിഫ | കുവൈത്തില്‍ മയക്കുമരുന്ന് കേന്ദ്രത്തില്‍ റെയ്ഡ്; കസ്റ്റംസ് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍ | ഗസയ്ക്ക് ഖത്തറിന്റെ കൈത്താങ്ങ്; ഖത്തർ മ്യൂസിയവും അൽബാഹിയും ചേർന്ന് ചാരിറ്റി ലേലം നടത്തി | കുവൈത്ത് ടു കൊച്ചി: എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സർവീസ് അടുത്ത മാസം മുതൽ | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറില്‍ എയര്‍ ടാക്‌സി പരീക്ഷിക്കുന്നു  |
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു

May 07, 2024

news_malayalam_election_in_india

May 07, 2024

ന്യൂസ്‌റൂം പൊളിറ്റിക്കൽ ഡെസ്ക് 

ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 12 സംസ്ഥാനങ്ങളിലായി 94 മണ്ഡലങ്ങളാണ് മൂന്നാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. ഗുജറാത്ത്, ഗോവ സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, ദാമന്‍ അന്‍ഡ് ദിയു തുടങ്ങിയ പ്രദേശങ്ങളിലെയും പോളിങ് പൂര്‍ത്തിയാകും. ആസാം (4), ബിഹാര്‍ (5), ഛത്തീസ്ഗഡ് (7), മധ്യപ്രദേശ് (8), മഹാരാഷ്ട്ര (11), ഉത്തര്‍പ്രദേശ് (10), പശ്ചിമ ബംഗാള്‍ (4) എന്നിങ്ങനെയാണ് പോളിങ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മണ്ഡലങ്ങള്‍.

ഗുജറാത്തിലെ സൂററ്റ് സീറ്റില്‍ ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്ത് സീറ്റുകള്‍ പട്ടികജാതി സംവരണവും, 11 മണ്ഡലങ്ങള്‍ പട്ടിക വര്‍ഗ സംവരണവുമാണ്. മൂന്നാം ഘട്ടം വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ പകുതിയില്‍ അധികം മണ്ഡലങ്ങളും വിധിയെഴുതിക്കഴിയും. ബാക്കി വരുന്ന നാല് ഘട്ടങ്ങളിലായി രാജ്യത്തെ 263 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.

മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി അമിത് ഷാ ആണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ പ്രമുഖന്‍. കോണ്‍ഗ്രസിന്റെ സോനാല്‍ രമാബായ് പട്ടേലാണ് അമിത് ഷായുടെ എതിരാളി. മഹാരാഷ്ട്രയിലെ ബരാമതിയാണ് മറ്റൊരു സുപ്രധാന മണ്ഡലം. പിളര്‍ന്ന് രണ്ടായ എന്‍സിപി നേര്‍ക്കുനേര്‍ പോരാടുന്നു എന്നതാണ് ബരാമതിയുടെ പ്രത്യേകത. ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലേ പവാറിന്റെ അനന്തരവനും എന്‍ഡിഎ പക്ഷത്ത് നിലകൊള്ളുകയും ചെയ്യുന്ന അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെയാണ് നേരിടുന്നത്.

മധ്യപ്രദേശിലെ വിധിഷ മണ്ഡലത്തില്‍ മുന്‍ മുഖ്യന്ത്രി ശിവരാജ് സിങ് ചൗഹാനും ഗുണയില്‍ ജ്യോദിരാതിത്യ സിന്ധ്യയും മത്സരിക്കുന്നുണ്ട്. ധര്‍വാഡയില്‍ കേന്ദ്ര മന്ത്രി പ്രല്‍ഹാദ് ജോഷി, ഹവേരിയില്‍ ബസവരാജ് ബൊമ്മൈ, തുടങ്ങിയവരും മത്സര രംഗത്തുണ്ട്.

ആദ്യ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ വോട്ടിങ് ശതമാനത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു . 102 മണ്ഡലങ്ങളില്‍ പോളിങ് നടന്ന ഒന്നാം ഘട്ടത്തില്‍ 66.14 ശതമാനം ആയിരുന്നു പോളിങ്. 70 ശതമാനമായിരുന്നു ഈ മണ്ഡലങ്ങളില്‍ പോളിങ്. രണ്ടാം ഘട്ടത്തില്‍ പോളിങ് നടന്ന 88 സീറ്റുകളില്‍ 83 എണ്ണത്തില്‍ കഴിഞ്ഞ 2019 ല്‍ 64.64 ശതമാനമായിരുന്നു പോളിങ് എങ്കില്‍ ഇത്തവണ 66.71 ശതമാനമായി കുറഞ്ഞിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News