Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
ടൂറിസ്റ്റ് വിസകളില്‍ വരുന്നവര്‍ക്ക് 90 ദിവസത്തില്‍ കൂടുതല്‍ തങ്ങാന്‍ അനുവാദമില്ലെന്ന് സൗദി ടൂറിസ്റ്റ് മന്ത്രാലയം

March 18, 2023

March 18, 2023

ന്യൂസ്‌റൂം ബ്യൂറോ
റിയാദ്: ടൂറിസ്റ്റ് വിസകളില്‍ വരുന്നവര്‍ക്ക് 90 ദിവസത്തില്‍ കൂടുതല്‍ തങ്ങാന്‍ അനുവാദമില്ലെന്ന് സൗദി ടൂറിസ്റ്റ് മന്ത്രാലയം അറിയിച്ചു. കാലാവധിക്ക് ശേഷം സൗദിയില്‍ തങ്ങിയാല്‍ ഓരോ ദിവസവും നൂറ് റിയാല്‍ പിഴയടക്കേണ്ടി വരും. തിരിച്ച് പോകുന്ന അവസരത്തില്‍ വിമാനത്താവളത്തില്‍ വെച്ചാണ് പിഴയടക്കേണ്ടത്.

2019 അവസാനം മുതലാണ് സൗദി, ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ തുടങ്ങിയത്. ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ക്ക് പരമാവധി 90 ദിവസം മാത്രമേ രാജ്യത്ത് തങ്ങാന്‍ അനുവാദമുള്ളൂ. ഒറ്റ തവണയോ, വര്‍ഷത്തില്‍ പല തവണയോ ആയി 90 ദിവസം രാജ്യത്ത് തങ്ങാന്‍ സാധിക്കും. 

ഫാമിലി, ബിസിനസ്സ് വിസിറ്റ് വിസകളില്‍ കഴിയുന്നവര്‍ക്ക് 90 ദിവസത്തിനുശേഷം സൗദിക്ക് പുറത്തുപോയി വിസ കാലാവധി പുതുക്കി തിരിച്ച് വരാവുന്നതാണ്. എന്നാല്‍ ടൂറിസ്റ്റ് വിസകള്‍ക്ക് ലഭിക്കുന്ന കാലാവധി ദീര്‍ഘിപ്പിക്കാനാവില്ല. ഏതുതരം വിസയില്‍ എത്തുന്നവര്‍ക്കും സൗദിയിലെവിടെയും സഞ്ചരിക്കാനും ഹജ്ജ് കാലത്തൊഴികെ ഉംറ ചെയ്യുവാനും മദീന സന്ദര്‍ശിക്കാനും അനുവാദമുണ്ടായിരിക്കും.

ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക  https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News