Breaking News
സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു | സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു  | ഷാർജയില്‍ കാറിനുള്ളിൽ 7 വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു |
ലൂയിസ് വാൻ ഗാലിന് മറുപടി നൽകാനൊരുങ്ങി മെസ്സിയും സംഘവും,ബ്രസീൽ ക്രൊയേഷ്യ മൽസരത്തിലും തീ പാറും

December 09, 2022

December 09, 2022

സ്പോർട്സ് ഡെസ്‌ക്
ദോഹ : ഖത്തർ ലോകകപ്പിലെ ക്വാർട്ടർ മത്സരങ്ങൾ ഇന്ന് ആരംഭിക്കാനിരിക്കെ ആരാധകർ കാത്തിരിക്കുന്നത് തീ പാറുന്ന പോരാട്ടം.മത്സരത്തിനു മുൻപ് തന്നെ വെല്ലുവിളി നടത്തിയ നെതർലൻഡ്സ് പരിശീലകൻ ലൂയിസ് വാൻ ഗാലിന് കളിക്കളത്തിൽ മറുപടി നൽകാൻ ഒരുങ്ങിയായിരിക്കും മെസ്സിയും സംഘവും ഇന്ന് ലുസൈൽ സ്റ്റേഡിയത്തിൽ എത്തുക.

മെസിയെ പൂട്ടുന്നതെങ്ങനെയെന്ന് ക്വാർട്ടറിൽ കാണിച്ചുതരാം എന്നും ഞങ്ങൾക്ക് ഒരു കണക്കുതീർക്കാനുണ്ട് എന്നും വെല്ലുവിളിച്ചാണ് വാൻ ഗാൽ ടീമിനെ അണിനിരത്തുന്നത്. ഇരു ടീമുകളും അവസാനമായി ലോകകപ്പിൽ ഏറ്റുമുട്ടിയത് 2014ൽ സെമിയിലായിരുന്നു. അന്ന് നെതർലൻഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജൻ്റീന വീഴ്ത്തി. ഇതിന് കണക്കുതീർക്കാനുണ്ടെന്നാണ് വാൻ ഗാലിൻ്റെ വെല്ലുവിളി.

ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ബ്രസീൽ ക്രൊയേഷ്യയെയാണ് നേരിടുന്നത്.അവസാന മത്സരത്തിൽ ജപ്പാനെ കെട്ടുകെട്ടിച്ച ആത്മവിശ്വാസവുമായാണ് ബ്രസീൽ ഇന്ന് എജുക്കേഷൻ സ്റ്റേഡിയത്തിൽ എത്തുന്നത്.കഴിഞ്ഞ നാല് ലോകകപ്പുകളിൽ മൂന്ന് തവണയും ക്വാർട്ടറിൽ പുറത്തായ ബ്രസീൽ ആ പതിവ് തിരുത്താനിറങ്ങുമ്പോൾ നോക്കൗട്ട് മത്സരങ്ങളിൽ അധികസമയത്തേക്ക് കളി എത്തിച്ച് പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിക്കുക എന്ന പതിവ് തുടരാനാവും ക്രൊയേഷ്യയുടെ ശ്രമം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News