Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയിൽ വാഹനാപകടത്തിൽ തിരൂർ സ്വദേശി മരിച്ചു

December 26, 2022

December 26, 2022

ന്യൂസ്‌റൂം ബ്യുറോ 
ഖമീസ് മുഷൈത്ത് :സൗദി അറേബ്യയില്‍ വാഹനാപാകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം തിരൂര്‍ പറവണ്ണ കമ്മക്കനകത്ത് മുസ്തഫ(45)ആണ് മരിച്ചത്. ഹെര്‍ഫി ബ്രോസ്റ്റില്‍ ട്രൈലർ ഡ്രൈവറായിരുന്നു. റിയാദില്‍ നിന്ന് ലോഡുമായി വരുമ്പോള്‍ വാദി ബിന്‍ അസ്ഫല്‍ ബിഷ പാലത്തിന് സമീപം  എതിരേ വന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒമ്പത് വർഷമായി ഹെർഫിയിൽ ജോലി ചെയ്യുന്നു.

മുബീനയാണ് ഭാര്യ. മക്കള്‍- ഫഹ്മിദ നദ, മുഹമ്മദ് ഫംനാദ്.  സഹോദരങ്ങള്‍-അബ്ദുല്‍ റസാഖ്, സാബിറ, സമീറ.ഖമീസ് മദനി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന  മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News