Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയിൽ വാഹനാപകടം,കോഴിക്കോട് സ്വദേശിയും രണ്ട് ഈജിപ്ത് പൗരന്മാരും മരിച്ചു

June 01, 2022

June 01, 2022

റിയാദ്: സൗദിയിലെ കിഴക്കൻ പ്രവിശ്യയായ അൽഹസയിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപെടെ മൂന്നുപേർ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി ആനവാതില്‍ക്കല്‍ സ്വദേശി നജീബ് (32) മരിച്ചത്. രണ്ട് ഈജിപ്ഷ്യന്‍ പൗരന്‍മാരാണ് മരിച്ച മറ്റുള്ളവര്‍. ഇന്ന് രാവിലെ പത്ത് മണിക്കാണ് അപകടമുണ്ടായത്.

റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന നജീബ് റിയാദ് വിമാനത്താവളത്തില്‍ നിന്ന് ഈജിപ്ഷ്യന്‍ പൗരന്മാരെ അല്‍ഹസയിലേക്ക് കൊണ്ടുപോയതായിരുന്നു. അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മുഹമ്മദിന്റെയും പാത്തുമ്മയുടെയും മകനാണ്. ഹസ്‌നയാണ് ഭാര്യ. മുഹമ്മദ് ഹാദി ഏകമനാണ്. നൗഫല്‍, നജില, നഫ്‌ല സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. റിയാദിലെ സേഫ് വെ, സ്മാര്‍ട്ട് വെ ഡ്രൈവേഴ്‌സ് കൂട്ടായ്മ അംഗമാണ്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News