Breaking News
ഖത്തറില്‍ തീപിടിത്തങ്ങള്‍ ഗണ്യമായി കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയം | ഹിന്ദുസമുദായം മാന്യമായി പെരുമാറിയത് കൊണ്ടാണ് മുസ്‌ലിംകൾ സ്വസ്ഥമായി ജീവിക്കുന്നതെന്ന് പി.സി ജോർജ്,മരുമകളെ മാമോദിസ മുക്കിച്ചത് ജഗതി ശ്രീകുമാറിന്റെ നിർബന്ധപ്രകാരം   | കുവൈത്തിൽ എല്ലാ യാത്രക്കാരും മുസാഫിർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം | പ്രവാസികൾക്ക് ഇത്തവണയും ഇ-വോട്ട് സൗകര്യമില്ല  | ഖത്തറിലെ ഗാലക്‌സി പ്രിന്റിങ് പ്രസ് ഉടമ മെഹബൂബ് നാട്ടിൽ നിര്യാതനായി | പത്തനംതിട്ട എലന്തൂർ സ്വദേശി ദോഹയിൽ നിര്യാതനായി  | ദുബായിൽ കാണാതായ പ്രവാസി വിദ്യാർത്ഥിനിയെ കണ്ടെത്തി | അൽ മറായി പാലുല്പന്നങ്ങൾ ഖത്തർ വിപണിയിലേക്ക്,നിരവധി തൊഴിലവസരങ്ങൾ   | ബെയ്‌റൂട്ട് സ്‌ഫോടനത്തിന്റെ റിപ്പോര്‍ട്ടിങ്ങിന് അല്‍ ജസീറ ഇംഗ്ലീഷ് ചാനലിന് ആര്‍.ടി.എസ് ബ്രേക്കിങ് ന്യൂസ് പുരസ്‌കാരം; അനുഭവം വിവരിച്ച് മാധ്യമപ്രവര്‍ത്തക (വീഡിയോ) | ഖത്തര്‍ അമീറിന് കുവൈത്ത് അമീറിന്റെ സന്ദേശം |
സൗദിയിൽ മൂന്നു പേർ വെടിയേറ്റ് മരിച്ചു.മരിച്ചവരിൽ സുരക്ഷാ ഉദ്യോഗസ്ഥരും

January 21, 2021

January 21, 2021

റിയാദ് : സൗദി തലസ്ഥാനമായ റിയാദിൽ അക്രമിയുടെ വെടിയേറ്റ്  രണ്ട് സുരക്ഷ ഉദ്യോഗസ്ഥരും മറ്റൊരു സ്വദേശി പൗരനും ഉൾപെടെ മൂന്നു പേർ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. റിയാദ് മേഖല പൊലീസ് വക്താവ് കേണല്‍ ഖാലിദ് അല്‍ഖുറൈദീസ് ആണ് ഇക്കാര്യം അറിയിച്ചത്.റിയാദ് നഗരത്തിന് കിഴക്ക് മയീസിലിയ ഡിസ്ട്രിക്റ്റിലാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം. ഒരു സ്വദേശി തന്റെ ഭാര്യാസഹോദരനെ കുടുംബ തര്‍ക്കം കാരണം തോക്കിന്‍മുനയില്‍ തടഞ്ഞുവെച്ചിരിക്കുന്നതായി പൊലീസിന് വിവരം കിട്ടുകയായിരുന്നു.

ഉടന്‍ സ്ഥലത്തെത്തിയ പൊലീസിന് നേരെ സ്വദേശി വെടിയുതിര്‍ത്തു. പിന്നീട് തുടര്‍ച്ചയായി ഇയാള്‍ വെടിയുതിര്‍ക്കാന്‍ തുടങ്ങി. ഇതേതുടര്‍ന്ന് തടഞ്ഞുവെച്ച ഭാര്യാസഹോദരനും രണ്ട് സുരക്ഷ ഉദ്യോഗസ്ഥരും കൊല്ലപ്പെടുകയായിരുന്നു. ഒരു സുരക്ഷ ഉദ്യോഗസ്ഥന് കാലിന്റെ തുടയിലും വെടിയേറ്റു. ഇദ്ദേഹത്തിെന്‍റ ആരോഗ്യനില തൃപ്തികരമാണ്. കുറ്റവാളിയെ പിടികൂടാന്‍ പൊലീസ് പിന്തുടര്‍ന്നു. റിയാദിന് വടക്കുകിഴക്ക് 300 കിലോമീറ്റര്‍ അകലെ ഹിജ്റത്ത് റഫീഅ ഫാമില്‍ പ്രതി ഒളിച്ചിരിക്കുന്നതായി കണ്ടെത്തി.

സുരക്ഷാഉദ്യോഗസ്ഥര്‍ സ്ഥലം വളയുകയും ചെറുത്തുനില്‍പ്പിനിടെ അറസ്റ്റു ചെയ്യുകയും ചെയ്തു. ഇയാളുടെ കൈവശം മയക്കുമരുന്നുണ്ടായിരുന്നതായും പോലീസ് അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News