Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സൗദിയിലെ അൽ അഹ്സയിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യക്കാരുൾപ്പെടെ പത്ത് മരണം,മരിച്ചവരിൽ മലയാളിയും ഉൾപ്പെട്ടതായി സൂചന

July 15, 2023

July 15, 2023

ന്യൂസ്‌റൂം ബ്യുറോ
അൽ ഹസ്സ :സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ അല്‍ അഹ്സയിലുണ്ടായ തീപിടുത്തത്തിൽ അഞ്ച് ഇന്ത്യാക്കാരുള്‍പ്പടെ 10 പേര്‍ മരിച്ചതായി വിവരം.

അല്‍ അഹ്സയിലെ ഹുഫൂഫില്‍ ഇൻഡസ്ട്രിയല്‍ മേഖലയിലെ ഒരു വര്‍ക്ക്ഷോപ്പിലാണ് വെള്ളിയാഴ്ച വൈകിട്ടോടെ തീപിടുത്തമുണ്ടായത്. വര്‍ക്ക്ഷോപ്പ് ജീവനക്കാരായ 10 പേര്‍ വെന്ത് മരിച്ചതായാണ്  ദൃസാക്ഷികള്‍ നൽകിയ വിവരം.എട്ട് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞവയില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരും മൂന്ന് പേര്‍ ബംഗ്ലാദേശ് പൗരന്മാരുമാണ്. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണെന്നാണ് സൂചന. എന്നാല്‍ ഇദ്ദേഹത്തിെൻറ പേരുവിവരങ്ങളും മറ്റും പുറത്ത് വന്നിട്ടില്ല. ബാക്കിയുള്ള രണ്ട് പേരെ കൂടി തിരിച്ചറിയാനുണ്ട്. തീപിടുത്തത്തിെൻറ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News