Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
അറബ് ലീഗ് ഉച്ചകോടിക്ക് ഇന്ന് തുടക്കം,വർഷങ്ങൾക്ക് ശേഷം സിറിയൻ പ്രസിഡണ്ട് ജിദ്ദയിൽ

May 19, 2023

May 19, 2023

ന്യൂസ്‌റൂം ബ്യുറോ 

ജിദ്ദ : സൗദി ജിദ്ദയിൽ നടക്കുന്ന അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സിറിയൻ പ്രസിഡൻറ് ബശാർ അൽ അസദ് സൗദിയിലെത്തി. 2010-നു ശേഷം ആദ്യമായാണ് സിറിയ അറബ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ജിദ്ദയിൽ അറബ് ഉച്ചകോടിയിൽ സിറിയൻ സംഘത്തെ ബാശാർ അൽ അസദ് നയിക്കും. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അറബ് ഉച്ചകോടിയിൽ സംബന്ധിക്കാൻ സിറിയക്ക് ക്ഷണം ലഭിക്കുന്നത്.

അറബ് ലീഗ് ഉച്ചകോടിക്കായി രഷ്ട്രത്തലവന്മാർ ജിദ്ദയിലെത്തുന്നത് തുടരുകയാണ്. സിറിയൻ പ്രതിസന്ധിക്ക് പരിഹാരം കാണൽ, സുഡാൻ പ്രതിസന്ധി, ഇസ്രായേൽ-പലസ്തീൻ സംഘർഷം, യമൻ, ഇറാൻ വിഷയങ്ങൾ, അറബ് രാഷ്ട്രങ്ങളുടെ ക്ഷേമം എന്നിവ ഉച്ചകോടിയിൽ ചർച്ചയാകും.

2011 ൽ അറബ് ലീഗിലെ അംഗത്വം സസ്‌പെൻഡ് ചെയ്തതിന് ശേഷം സിറിയ ആദ്യമായി പങ്കെടുക്കുന്ന ഉച്ചകോടിയാണിത്. അറബ് ഐക്യം ഊഷ്മളമാക്കാനുളള തീരുമാനങ്ങളും ഉച്ചകോടിയിലുണ്ടാകും.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News