Breaking News
സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ |
മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും

April 19, 2024

newsroom_malayalam_qatar_news_support_qatar_charity_donation_drive_for_malayaly_baby_malka_roohi_newsroom

April 19, 2024

അൻവർ പാലേരി

ദോഹ : എസ്.എം.എ ടൈപ് -1 രോഗം ബാധിച്ച ഖത്തറിലെ മലയാളി ദമ്പതികളുടെ നാല് മാസം പ്രായമായ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിനായി പ്രവാസി സമൂഹം കൈകോർക്കുന്നു.ഖത്തറിൽ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി രിസാൽ-നിഹാല ദമ്പതികളുടെ നാല് മാസം പ്രായമുള്ള മകൾ മൽകാ റൂഹിയുടെ ജീവിതം സാധാരണ നിലയിലാക്കാൻ 11,654,028.75 ഖത്തർ റിയാൽ(20 കോടിയിലേറെ ഇന്ത്യൻ) രൂപയാണ് ആവശ്യമുള്ളത്.ഇത്രയും ഭീമമായ തുക കണ്ടെത്താൻ ഖത്തർ ചാരിറ്റി പ്രത്യേകം കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.ഖത്തറിലെ ഇന്ത്യൻ സമൂഹം കാമ്പയിനുമായി പരമാവധി സഹകരിക്കണമെന്ന് ഖത്തർ ചാരിറ്റി ഖത്തർ ചാരിറ്റി ഡോണർ സർവീസസ് ഡയറക്റ്റർ ഖാലിദ് അബ്ദുല്ല അൽ യാഫി അഭ്യർത്ഥിച്ചു.

മൽകാ റൂഹിക്കായി എത്രയും വേഗം ഈ തുകകണ്ടെത്താൻ ഖത്തർ ചാരിറ്റിയുടെ പങ്കാളിത്തത്തോടെ കഴിഞ്ഞ ദിവസം ദോഹയിൽ ചേർന്ന യോഗത്തിൽ വിവിധ സംഘടനാ പ്രതിനിധികളും ഇന്ത്യൻ കമ്യൂണിറ്റി നേതാക്കളും ഖത്തർ ചാരിറ്റി പ്രതിനിധികളും  പങ്കെടുത്തു.

ചികിത്സയ്ക്കാവശ്യമായ തുക പൊതുജനങ്ങളിൽ നിന്നും സമാഹരിക്കുന്നതിനുള്ള വിവിധ കർമപദ്ധതികൾ യോഗം ചർച്ച ചെയ്തു.നിലവിൽ ഖത്തർ ചാരിറ്റി വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവിധ രീതികൾ ഉപയോഗിച്ചോ ഖത്തർ ചാരിറ്റി മൊബൈൽ ആപ് വഴിയോ ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ വഴി കഴിയാവുന്ന തുക നൽകാവുന്നതാണ്.206863 എന്ന റഫറൻസ് നമ്പർ നൽകിയാണ് തുക കൈമാറേണ്ടത്.ഖത്തറിലെ വിവിധ ഷോപ്പിംഗ് മാളുകൾ,വാണിജ്യ സമുച്ഛയങ്ങൾ എന്നിവ ഉൾപെടെ രാജ്യത്തുടനീളമുള്ള ഖത്തർ ചാരിറ്റി കളക്ഷൻ കൗണ്ടറുകൾ വഴി നേരിട്ട് പണമായും തുക കൈമാറുന്നതാണ്.മുകളിൽ നൽകിയിരിക്കുന്ന റഫറൻസ് നമ്പർ നൽകി എത്ര ചെറിയ തുകയും ഇത്തരത്തിൽ നേരിട്ട് ഏൽപിക്കാവുന്നതാണ്.ഇന്ത്യയിൽ നിന്നുള്ളവർക്ക് സഹായം എത്തിക്കുന്നതിന് ഉടൻ സംവിധാനം ഏർപെടുത്തിയേക്കും.ഇതാദ്യമായാണ് ഖത്തർ ചാരിറ്റി ഒരു മലയാളി കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിനായി ഇത്രയും വിപുലമായ കാമ്പയിൻ സംഘടിപ്പിക്കുന്നത്.

ഖത്തർ ചാരിറ്റി ഡോണർ സർവീസസ് ഡയറക്റ്റർ ഖാലിദ് അബ്ദുല്ല അൽ യാഫി,ഖത്തർ ചാരിറ്റി ഐ.ടി വിഭാഗം മാനേജർ ഹംദി ശിഹാബ്,ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ,ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ,ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുൽ റഹിമാൻ,കെ.എം.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഈസ,ഇൻകാസ് വൈസ് പ്രസിഡന്റ് താജുദ്ധീൻ,പ്രവാസി വെൽഫെയർ പ്രസിഡന്റ് ചന്ദ്രമോഹൻ,സി.ഐ.സി ജനറൽ സെക്രട്ടറി ഷബീർ,ഇന്ത്യൻ ഡോക്ടേഴ്സ് ക്ളബ് പ്രസിഡന്റ് സൈബു ജോർജ്,എഞ്ചിനിയേഴ്‌സ് ഫോറം പ്രസിഡന്റ് നിബു ജോസ് തുടങ്ങിയവർ സംബന്ധിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News