Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
യാത്രക്കാർ ദുരിതത്തിൽ,ജിദ്ദ-കോഴിക്കോട് സ്‌പൈസ് ജെറ്റ് വിമാനം അനിശ്ചിതമായി വൈകുന്നു

October 31, 2022

October 31, 2022

ന്യൂസ്‌റൂം ബ്യുറോ 

ജിദ്ദ : ഞായറാഴ്ച ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം അനിശ്ചിതമായി വൈകുന്നതിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിൽ.ഇന്നലെ രാത്രി 9.50ന് കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന വിമാനമാണ് ഇതുവരെ പുറപ്പെടാത്തത്.ഇന്നലെ രാത്രി ഷെഡ്യുൾ ചെയ്ത വിമാനം ഇന്ന് രാവിലെ 9 മണിക്ക് പുറപ്പെടുമെന്നായിരുന്നു യാത്രക്കാരെ അറിയിച്ചത്.ഇതനുസരിച്ച് ജിദ്ദ വിമാനത്താവളത്തിലെത്തിയ യാത്രക്കാരോട് വിമാനം എത്തിയിട്ടില്ല എന്ന മറുപടിയാണ് നൽകിയത്.

ഇന്നുച്ചയ്ക്ക് 2 മണിക്ക് കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം ജിദ്ദയിൽ എത്തിയ ശേഷം യാത്രക്കാരുമായി മടങ്ങുമെന്നാണ് അനൗദ്യോഗികമായി അറിയിച്ചതെങ്കിലും അല്പം മുമ്പ് വരെ വിമാനം കരിപ്പൂരിൽ നിന്ന് യാത്ര തിരിച്ചിട്ടില്ല.അതേസമയം,ആശുപത്രി ആവശ്യങ്ങൾക്ക് വരെ നാട്ടിൽ പോകുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരവധി യാത്രക്കാർ ജിദ്ദ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News