Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ക്യു.എന്‍.സി.സിയില്‍ ആളുകള്‍ കൂട്ടം കൂടുന്നത് അപകടകരമായ തരത്തില്‍; ആശങ്ക പങ്കുവച്ച് സോഷ്യല്‍ മീഡിയ (വീഡിയോ)

March 31, 2021

March 31, 2021

ദോഹ: ഖത്തറില്‍ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് ഒരാഴ്ചയ്ക്കിടെ 200 ശതമാനമാണ് വര്‍ധിച്ചത്. വളരെ ഊര്‍ജ്ജിതമായാണ് ആരോഗ്യ മന്ത്രാലയം വാക്‌സിനേഷന്‍ മുന്നോട്ട് കൊണ്ടു പോകുന്നത്. എന്നാല്‍ പൊതുജനങ്ങളില്‍ പലര്‍ക്കും ഇപ്പോഴും ഉദാസീനമായ നിലപാടാണ് ഉള്ളത്. 

പൊതുജനാരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും പലരും പ്രതിരോധ മുന്‍കരുതലുകള്‍ പാലിക്കാന്‍ തയ്യാറാകുന്നില്ല. മാസ്‌ക് ധരിക്കാനും കൂട്ടം കൂടി നില്‍ക്കാതിരിക്കാനുമൊന്നും തയ്യാറാകാത്ത നിരവധി പേരെ രാജ്യത്ത് കാണാം. 

ഇതിന്റെ ഏറ്റവും വലിയ തെളിവാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോ. സുരക്ഷിതമായ സാമൂഹ്യ അകലം പാലിക്കാതെ തിക്കിത്തിരക്കി നില്‍ക്കുന്ന നൂറുകണക്കിന് ആളുകളെ വീഡിയോയില്‍ കാണാം. പുരുഷന്മാരാണ് വീഡിയോയില്‍ ഉള്ളത്. ക്യു.എന്‍.സി.സിയിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിനു മുന്നിലെ ക്യൂവില്‍ ആളുകള്‍ തിങ്ങിനിറഞ്ഞ് നില്‍ക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. 

'ഈ തിരക്കില്‍ നിന്ന് രക്ഷപ്പെടാന്‍ കൊറോണ വൈറസ് സ്വയം ഒരു ബബിള്‍ സൃഷ്ടിച്ചിട്ടുണ്ടാകും.' -വീഡിയോയിലെ ജനങ്ങളുടെ അനാസ്ഥയെ പരിഹസിച്ചുകൊണ്ട് ഒരാള്‍ ട്വീറ്റ് ചെയ്തു. 

ഖത്തറിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ കേന്ദ്രമാണ് ഇത്. വന്‍തോതിലാണ് ജനങ്ങള്‍ ഇങ്ങോട്ട് ഒഴുകുന്നത്. വാക്‌സിനേഷന്‍ ക്യാമ്പെയിന്‍ വ്യാപിപ്പിക്കുന്നതിനായാണ് അല്‍ റയ്യാനിലെ ക്യു.എന്‍.സി.സിയില്‍ വാക്‌സിനേഷന്‍ കേന്ദ്രം അടുത്തിടെ ആരംഭിച്ചത്. 

അന്ന് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ക്യു.എന്‍.സി.സിയിലെ തിരക്കിന്റെ ചിത്രങ്ങളും മറ്റും പ്രചരിക്കുന്നുണ്ട്. ആസൂത്രണത്തില്‍ സംഭവിച്ച പാളിച്ച കൊണ്ടാണ് തിരക്ക് ഉണ്ടാവുന്നതെന്ന് പലരും വിമര്‍ശനം ഉന്നയിച്ചു. 

തുടര്‍ന്നാണ് പൊതുജനാരോഗ്യ മന്ത്രാലയം മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റഖ് ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ ക്യു.എന്‍.സി.സിയില്‍ വാക്‌സിന്‍ ലഭിക്കൂ എന്ന ഉത്തരവ് ആവര്‍ത്തിച്ചത്. ആരോഗ്യ മന്ത്രാലയം ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു. 

മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്തിട്ടും നാല് മണിക്കൂറിലേറെ സമയം കാത്തിരിക്കേണ്ടി വന്നതായി ഒരാള്‍ ദോഹ ന്യൂസിനോട് പറഞ്ഞു. വാക്‌സിനെടുക്കാനായി ക്യു.എന്‍.സി.സിയിലെത്തിയപ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ പുറത്ത് നില്‍ക്കുന്നത് കണ്ട് താന്‍ ഞെട്ടിയെന്നും അയാള്‍ പറഞ്ഞു. 40 ഡിഗ്രി താപനിലയെ പോലും കൂസാതെയാണ് ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത്. 

ഇത്തരം ചില പരാതികള്‍ ഉണ്ടെങ്കിലും വാക്‌സിനെടുക്കാനായി എത്തുന്നവര്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും അധികൃതര്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. പാര്‍ക്കിങ് സൗകര്യം, വാക്‌സിനേഷന്‍ കേന്ദരത്തില്‍ എ.സി, കാത്തുനില്‍ക്കുന്നവര്‍ക്കായി കഫറ്റീരിയ തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ ഉണ്ട്. 

വീഡിയോ:

 

 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News