Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
മദീനയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി റിപ്പോർട്ട്

July 15, 2023

July 15, 2023

ന്യൂസ്‌റൂം ബ്യുറോ
മദീന:  മദീനയിൽ ഏതാനും രോഗികളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി റിപ്പോർട്ട്.ഡെങ്കിപ്പനി ബാധിച്ച് ഏതാനും പേർ ആശുപത്രികളിലെത്തിയതായാണ് സൗദിയിൽ നിന്നുള്ള പ്രാദേശിക പത്രങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്..

അടുത്തിടെ മദീനയിൽ പെയ്ത മഴകളിൽ വെള്ളക്കെട്ടുകൾ രൂപംകൊണ്ടതാണ് കൊതുക് വ്യാപനത്തിനും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യാനും ഇടയാക്കിയതെന്നാണ് വിവരം.. ഡെങ്കിപ്പനി ബാധിക്കുന്നവർക്ക് ആശുപത്രികൾ ഇരുപത്തിനാലു മണിക്കൂറും ആവശ്യമായ മുഴുവൻ ചികിത്സയും പരിചരണങ്ങളും നൽകുന്നതായി മദീന ആരോഗ്യ വകുപ്പ് പറഞ്ഞു. ആറു ദിവസത്തിനിടെ നടത്തിയ 900 ലേറെ ഫീൽഡ് പര്യടനങ്ങളിൽ 7,222 പ്രദേശങ്ങളിൽ കൊതുക് നിർമാർജനം നടത്തിയതായി മദീന നഗരസഭ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News