Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദി അറേബ്യയിൽ വാഹനാപകടം,പള്ളി ഇമാം ഉൾപെടെ കുടുംബത്തിലെ ഏഴു പേർ മരിച്ചു

January 18, 2023

January 18, 2023

ന്യൂസ്‌റൂം ബ്യുറോ
ഖുന്‍ഫുദ : സൗദി അറേബ്യയിലെ ഖുൻഫുദയിൽ കാറും ടാങ്കര്‍ ലോറിയും കുട്ടിയിടിച്ച് പള്ളി ഇമാമും ആറംഗ കുടുംബവും മരിച്ചു. ഖുന്‍ഫുദ തീര പ്രദേശ റോഡിലാണ് അപകടമുണ്ടായത്.

കിഴക്കന്‍ ഖുന്‍ഫുദയിലെ ബനീ സൈദ് പള്ളിയിലെ ഇമാമായ ശൈഖ് അഹമ്മദ് ജാബിര്‍ അല്‍ബസീസിയും ഭാര്യയും അഞ്ചു മക്കളുമാണ് മരിച്ചത്. സ്‌കൂള്‍ അവധിയായതിനാല്‍ ഉംറ നിര്‍വഹിച്ച് മക്കയില്‍ നിന്ന് ഖുന്‍ഫുദയിലേക്ക് മടങ്ങുമ്പോഴാണ് അപകടം. യലംലം മീഖാത്തിന് സമീപമാണ് അപകടം. അമിത വേഗതയില്‍ വന്ന ടാങ്കര്‍ ലോറി ഇവരുടെ കാറിനെ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ എല്ലാവരും മരിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News