Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
റിയാദിൽ ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ച് ആലപ്പുഴ സ്വദേശി മരിച്ചു

June 16, 2023

June 16, 2023

ന്യൂസ്‌റൂം ബ്യുറോ
റിയാദ്:ആലപ്പുഴ മാങ്കാംകുഴി സ്വദേശി പാറക്കാട്ട് ഫിലിപ് ജോര്‍ജ് എന്ന ഇബ്രാഹീം ഫിലിപ്പ് (55)റിയാദിൽ അപകടത്തിൽ മരിച്ചു.ഓയില്‍ ടാങ്കിന്റെ ചോര്‍ച്ച അടക്കുന്നതിന്റെ ഭാഗമായി ക്രൂഡ് ഓയില്‍ ടാങ്ക് വെല്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു അപകടം.  

റിയാദിനടുത്ത മുസാഹ്മിയയില്‍ വ്യാഴാഴ്ചയാണ് ദാരുണമായ അപകടമരണമുണ്ടായത്.യമാമ കമ്പനിയിലെ ഗാരേജിലെ വെല്‍ഡറായിരുന്നു ഇദ്ദേഹം. അറാംകോയില്‍ നിന്ന് ക്രൂഡ്ഓയില്‍ കൊണ്ടുവരുന്ന ടാങ്കര്‍ ചോര്‍ച്ചയെ തുടര്‍ന്ന് വര്‍ക്ക് ഷോപ്പിലെത്തിച്ചിരുന്നു. വെല്‍ഡ് ചെയ്യാന്‍ കട്ട് ചെയ്യുന്നതിനിടെ സ്‌ഫോടനമുണ്ടാവുകയും ഇദ്ദേഹം തെറിച്ചുപോകുകയുമായിരുന്നു. ബില്‍ഡിംഗിന്റെ മുകളിലേക്ക് തെറിച്ച ഇദ്ദേഹത്തിന്റെ മൃതദേഹം പോലീസെത്തിയാണ് പുറത്തെടുത്തത്. മൃതദേഹം മുസാഹ്മിയ ആശുപത്രിയിലാണ്.  ഭാര്യയും രണ്ടു മക്കളുമുണ്ട്.
ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News