Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ജിദ്ദയിൽ തിരയിൽ പെട്ട യുവതികളെ രക്ഷിക്കുന്നതിനിടെ ഡോക്ടറും സുഹൃത്തും മുങ്ങിമരിച്ചു

August 07, 2022

August 07, 2022

ജിദ്ദ : ജിദ്ദയിൽ കടലിൽ കുളിക്കുന്നതിനിടെ തിരയിൽ പെട്ട രണ്ടു യുവതികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഡോക്ടറും സുഹൃത്തും മുങ്ങിമരിച്ചു.ജിദ്ദയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോ.ലീനാ ത്വാഹായും സുഹൃത്ത്  അഫാഫ് ഫലംബാനുമാണ് മരിച്ചത്.

ഇതിനിടെ,മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ മുങ്ങി മൂന്ന് സഹോദരങ്ങള്‍ മരിച്ചതായി സൗദി സിവില്‍ ഡിഫന്‍സ് ഡയറക്ട്രേറ്റ് അറിയിച്ചു.

ഖുന്‍ഫുദ മേഖലയിലെ വാദി അഹ്സബയിലാണ് സംഭവം. വിവരമറിഞ്ഞ ഉടനെ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. എന്നാല്‍ രക്ഷപ്പെടുത്താനായില്ല.

മരിച്ച നിലയിലാണ് മൂന്ന് പേരെയും വെള്ളക്കെട്ടില്‍ നിന്ന് പുറത്തെടുത്തതെന്നും സിവില്‍ ഡിഫന്‍സ് ഡയക്ടറേറ്റ് പറഞ്ഞു. ഒഴുക്കുണ്ടാകുന്ന സമയത്ത് താഴ്വരകള്‍ മുറിച്ചുകടക്കുന്നത് നിയമലംഘനമാണെന്നും ഇത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 10,000 റിയാല്‍ വരെ ചുമത്തുമെന്നും സിവല്‍ ഡിഫന്‍സ് ട്വിറ്റര്‍ അക്കൗണ്ടില്‍ മുന്നറിയിപ്പ് നല്‍കി.

'താഴ്വരകളില്‍ ഒഴുക്കുണ്ടാകുമ്ബോള്‍ അടുത്ത ഇര നീ ആകരുത്' എന്ന് പ്രത്യേക മുന്നറിയിപ്പ് വാചകവും ട്വീറ്റില്‍ കുറിച്ചു. രാജ്യത്ത് പല ഭാഗങ്ങളിലും മഴ തുടരുന്നതിനിടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ അപകട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597


Latest Related News