Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
എട്ടു മണിക്കൂർ നിന്ന് ജോലി ചെയ്യാനാവില്ല,സൗദിയിൽ തൊഴിലുടമക്കെതിരെ യുവതിയുടെ പരാതി

May 19, 2022

May 19, 2022

റിയാദ്: ഉപയോക്താക്കള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ജോലി സമയമായ എട്ടു മണിക്കൂറിനിടെ ഇരിക്കാന്‍ പാടില്ലെന്ന തൊഴിലുടമയുടെ നിർബന്ധത്തിനെതിരെ യുവതി പരാതി നൽകി. സൗദി അറേബ്യയിലെ റിയാദ് നഗരത്തിൽ  പ്രശസ്തമായ ഷോപ്പിങ് മാളില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റിലെ ജീവനക്കാരിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് പരാതി നൽകിയത്.   ജോലി സമയമായ എട്ടു മണിക്കൂറിനിടെ ഇരിക്കാന്‍ പാടില്ലെന്നാണ് വിദേശ മാനേജര്‍ നല്‍കിയ നിര്‍ദ്ദേശമെന്ന് യുവതി പറയുന്നു.

തന്റെ സഹപ്രവര്‍ത്തകരായ പുരുഷ ജീവനക്കാരും മാനേജര്‍മാരും ജോലിക്കിടെ ഇരിക്കുന്നുണ്ട്. എന്നാല്‍ ഉപയോക്താക്കള്‍ ഇല്ലെങ്കിലും ജോലി സമയത്ത് ഇരിക്കാന്‍ പാടില്ലെന്നാണ് തനിക്ക് ലഭിച്ച നിര്‍ദ്ദേശം. എട്ടു മണിക്കൂര്‍ നീണ്ട ജോലി സമയത്ത് താന്‍ ഇരിക്കുന്നത് തടയാന്‍ മാനേജര്‍ കസേര നീക്കം ചെയ്തതായും യുവതി ഉപയോക്താക്കളില്‍ ഒരാളോട് രഹസ്യമായി പറയുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

റെസ്റ്റോറന്റിന്റെ പ്രവേശന കവാടത്തില്‍ ഉപയോക്താക്കളെ സ്വീകരിക്കാന്‍ നിയോഗിച്ച സൗദി യുവതിയെയാണ് ഉച്ചയ്്ക്ക് രണ്ട് മുതല്‍ രാത്രി 11 വരെ നീളുന്ന ഡ്യൂട്ടി സമയത്ത് വിദേശ മാനേജര്‍ ഇരിക്കുന്നതില്‍ നിന്ന് വിലക്കിയത്.

സൗദി യുവതിയെ ഡ്യൂട്ടിക്കിടെ ഇരിക്കുന്നത് വിദേശ മാനേജര്‍ വിലക്കുന്നതായി സൗദി പൗരന്‍ മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തില്‍ പരാതിപ്പെട്ടു. പ്രശ്‌നത്തില്‍ ഇടപെട്ടതായും മുഴുവന്‍ നിയമനടപടികളും സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു. ജീവനക്കാര്‍ അനുയോജ്യമായ തൊഴില്‍ സാഹചര്യം സാധ്യമാക്കാന്‍ സ്ഥാപനത്തോട് നിര്‍ദ്ദേശിച്ചതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News