Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
മത്സരം മുറുകും,ഖത്തർ എയർവെയ്സുമായി മത്സരിക്കാൻ സൗദിയിൽ പുതിയ വിമാനക്കമ്പനി

July 03, 2021

July 03, 2021

ദോഹ: കോവിഡ് മഹാമാരി വ്യോമയാന മേഖലയിലുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി നേരിടാൻ സൗദി അറേബ്യ പുതിയ വിമാനക്കമ്പനിക്ക് രൂപം നൽകുന്നു. ഗൾഫ് മേഖലയിലെ പ്രധാന വിമാന കമ്പനികളായ ഖത്തർ എയർവെയ്‌സും എമിറേറ്റ്സുമായും മത്സരിക്കാൻ ലക്ഷ്യമാക്കിയാണ് പുതിയ വിമാന കമ്പനിക്ക് രൂപം നൽകുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.കിരീടാവകാശി മുഹമ്മ്ദ ബിന്‍ സല്‍മാനാണ് പുതിയ വിമാനം തുടങ്ങുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സഊദിയെ ആഗോള ലൊജിസ്റ്റിക് ഹബ് ആയി വളര്‍ത്തുന്നതിനായി ആവിഷ്‌കരിക്കുന്ന വിപുലമായ പദ്ധതിയുടെ ഭാഗമായാണ് വിമാന കമ്പനി തുടങ്ങുന്നത്.

പുതിയ വിമാന കമ്പനികൂടി വരുന്നതോടെ വ്യോമഗതാഗത്തില്‍ ലോകത്ത് അഞ്ചാംസ്ഥാനത്തേക്ക് ഉയരുന്നതിനാണ് സൗദി ലക്ഷ്യംവെക്കുന്നതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, വിമാന കമ്പനി തുടങ്ങുന്ന സമയമോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. എണ്ണയിതര വരുമാനം വര്‍ധിപ്പിച്ച് സാമ്പത്തിക വൈവിധ്യവത്കരണത്തിലൂടെ രാജ്യത്തെ മികച്ച അറബ് സമ്പദ് ശക്തിയാക്കാനാണ് സല്‍മാന്‍ ബിന്‍ മുഹമ്മദ് ശ്രമിച്ചു വരുന്നത്.2030ഓടെ സഊദിയുടെ എണ്ണയിതര വരുമാനം 45 ബില്യന്‍ റിയാല്‍ ആക്കി ഉയര്‍ത്തുകയാണ് ഉന്നം.

ഗ്ലോബല്‍ ലൊജിസ്റ്റിക് ഹബ് ആകാനുള്ള പദ്ധതി നടപ്പിലാക്കുമ്പോള്‍ തുറമുഖങ്ങള്‍, റെയല്‍-റോഡ് ശൃംഖല എന്നിവയും വികസിപ്പിക്കേണ്ടിവരും. ഇത് രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങളും വികസനവുമുണ്ടാക്കും. ഇത് രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദന വരുമാനത്തില്‍ ഗതാഗത, ലൊജിസ്റ്റിക് മേഖലയുടെ വിഹിതം ആറില്‍നിന്ന് 10 ശതമാനമായി ഉയർത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

മൂന്നു ഭൂഖണ്ഡങ്ങളെ ബന്ധിപ്പിച്ച് ആഗോള ചരക്കുഗതാഗത കേന്ദ്രസ്ഥാനമായി മാറുന്നതിനുള്ള സമഗ്രപദ്ധതിയാണ് ആവിഷ്‌കരിക്കുന്നതെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ഇത് ടൂറിസം, ഹജ്ജ് ഉംറ മേഖലകള്‍ക്കും വലിയ തോതില്‍ ഉണര്‍വും പിന്തുണയും ഉണ്ടാക്കും. പുതിയ വിമാന കമ്പനി വരുന്നതോടെ രാജ്യത്തുനിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ 250ലധികമായി വര്‍ധിക്കും. ഒപ്പം ആകാശമാര്‍ഗമുള്ള ചരക്കുനീക്കം ഇരട്ടിയിലധികവുമാകും. സഊദിയുടെ നിലവിലുള്ള ദേശീയ വിമാന കമ്പനിയായ സഊദിയ മേഖലയിലെ ചെറിയ വിമാന കമ്പനിയാണ്.


Latest Related News