Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
രണ്ടാഴ്ചക്കകം നാടുവിടണം : വിസിറ്റ് വിസക്കാർക്ക് സൗദി ജവാസാത്തിന്റെ നിർദ്ദേശം

September 13, 2021

September 13, 2021

റിയാദ് : വിസ കാലാവധി നീട്ടി സൗദിയിൽ തുടരാൻ ശ്രമിച്ച പ്രവാസികൾക്ക് ഇരുട്ടടിയായി ജവാസാത്തിന്റെ പുതിയ നിർദേശം.. രണ്ടാഴ്ച്ചക്കകം ഇത്തരക്കാർ  രാജ്യം വിടാനാണ് സന്ദർശക വിസയിലുള്ളവരോട്  ജവാസാത്ത് ആവശ്യപ്പെട്ടത്. കഴിഞ്ഞ ഒരു വർഷമായി സൗദിയിൽ കഴിയുന്ന പ്രവാസികളിൽ പലരും വിസ പുതുക്കാൻ ശ്രമിക്കുമ്പോൾ "രണ്ടാഴ്ചക്കകം നാടുവിടണം" എന്ന സന്ദേശമാണ്‌ ലഭിക്കുന്നത് എന്ന് പരാതി പറഞ്ഞിരുന്നു. പിന്നാലെയാണ് ജവാസാത്തിന്റെ വിശദീകരണം എത്തിയത്.

മൂന്ന് മാസത്തേക്ക് വിസ ദീർഘിപ്പിക്കാൻ ശ്രമിച്ചവർക്ക് രണ്ടാഴ്ച സമയത്തേക്കുള്ള വിസ മാത്രമാണ് അനുവദിച്ചുകിട്ടിയത്.  സൗദി നിയമം പ്രകാരം കാലാവധി തീരും മുൻപ് തന്നെ മടങ്ങേണ്ടതുണ്ടെന്നും, ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നതായി ശ്രദ്ധയിൽ പെട്ടാൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ജവാസാത്ത് മുന്നറിയിപ്പ് നൽകി. കോവിഡ് വ്യാപനത്തെ ഒരു പരിധിവരെ കുറയ്ക്കാൻ കഴിഞ്ഞതിന് പിന്നാലെയാണ് സൗദി ഇത്തരമൊരു നീക്കം നടത്തുന്നത്. പല രാജ്യങ്ങളിലേക്കുമുള്ള വിമാനസർവീസുകൾ ഈയിടെ പുനരാരംഭിച്ചിരുന്നു.


Latest Related News