Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദി ദേശീയ ദിനം ഖത്തറിൽ ആഘോഷിക്കാം,ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളുമായി ഖത്തർ ടൂറിസം : അബുസമ്രയിൽ സമ്മാനങ്ങൾ നൽകി സ്വീകരിക്കും

September 23, 2022

September 23, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: സൗദി ദേശീയദിനത്തിന് ഐക്യദാർഢ്യവുമായി ഖത്തർ ടൂറിസം ഒരാഴ്‌ചനീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ സെപ്തംബർ 24 വരെ, ഖത്തറിലുടനീളമുള്ള ഷോപ്പിംഗ് മാളുകൾ സൗദി ദേശീയ പതാകകളാൽ അലങ്കരിക്കും.

ഖത്തർ ടൂറിസവുമായി സഹകരിച്ച് വെൻഡോം മാളിൽ പ്രത്യേക പ്രദർശനങ്ങൾ സംഘടിപ്പിക്കും. എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക്,സൗദി അറേബ്യൻ പതാകയുടെ വെളിച്ച സന്നിവേശത്തോടൊപ്പം മാളിലെ ഡാൻസിങ് വാട്ടർ ഫൗണ്ടൻ പ്രദർശനവും ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഖത്തറിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടലുകളിൽ വിവിധ ആനുകൂല്യങ്ങളും ഒരുക്കിയിട്ടുണ്ട്.ഡിസ്കവർ ഖത്തർ വഴി രാജ്യത്തെ ഏറ്റവും പ്രശസ്തമായ ചില ഹോട്ടലുകളിൽ രണ്ടു ദിവസത്തെ നിരക്കിൽ മൂന്നു ദിവസവും മൂന്നു ദിവസത്തെ നിരക്കിൽ അഞ്ചു ദിവസവും താങ്ങാനുള്ള ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

"ഖത്തറിനെയും  സൗദി അറേബ്യയെയും പരസ്പരം ബന്ധപ്പെടുത്തുന്ന പൈതൃകങ്ങളും സാംസ്കാരിക മൂല്യങ്ങളും അടുത്തറിയാനുള്ള അവസരമാണിത്.സൗദിയിൽ നിന്നുള്ള അതിഥികൾക്ക് ഈ വാരാന്ത്യം കുടുംബത്തോടൊപ്പം ദോഹയിൽ ആസ്വദിക്കാൻ അവസരമൊരുക്കുന്നതിലും അയൽക്കാരുടെ ദേശീയ ദിനാഘോഷങ്ങളിൽ ഉചിതമായ രീതിയിൽ പങ്കാളിയാവുന്നതിലും ഞങ്ങൾ അങ്ങേയറ്റം സന്തുഷ്ടരാണ്" ഖത്തർ ടൂറിസം മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻ മേധാവി ഹയാ അൽ നോയ്മി പറഞ്ഞു.

ഇതിനുപുറമെ,സൗദി,ഖത്തർ പ്രവേശന കവാടമായ അബു സമ്രയിൽ  സൗദിയിൽ നിന്നുള്ള സന്ദർശകരെ സ്വീകരിക്കാനും സമ്മാനപ്പൊതികൾ വിതരണം ചെയ്യുന്നതിനുമായി ഖത്തർ ടൂറിസത്തിൽ നിന്നുള്ള സന്നദ്ധപ്രവർത്തകർ വാരാന്ത്യത്തിൽ നിലയുറപ്പിക്കും.ആംഗ്രി ബേർഡ്‌സ് വേൾഡ്, ഡെസേർട്ട് ഫാൾസ് വാട്ടർ & അഡ്വഞ്ചർ പാർക്ക്, സ്‌നോ ഡ്യൂൺസ്, കിഡ്‌സാനിയ, ദോഹ ക്വസ്റ്റ് തുടങ്ങിയ ഖത്തറിലെ ഏറ്റവും ജനപ്രിയ തീം പാർക്കുകൾ സന്ദർശിക്കുന്നതിനുള്ള ബൈ വൺ ഗെറ്റ് വൺ ഫ്രീ വൗച്ചറുകളും  പാക്കേജുകളിൽ ഉൾപെടും.

സെപ്തംബർ 23 നാണ് സൗദി അറേബ്യ ദേശീയദിനം ആഘോഷിക്കുന്നത്.

ഓഫറുകളെ കുറിച്ചും മറ്റു വിശദാംശങ്ങളും അറിയാൻ സന്ദർശിക്കുക :

https://www.visitqatar.qa/qa-ar/campaigns/ksa-national-day-2022

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News