Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിൽ വീടിന് തീപിടിച്ച് പിതാവും ആറുമക്കളും മരിച്ചു,മാതാവ് ഗുരുതരാവസ്ഥയിൽ

January 31, 2023

January 31, 2023

ന്യൂസ്‌റൂം ബ്യുറോ
ജിദ്ദ :സൗദിയിലെ അല്‍ഖുറയാത്തില്‍ വീടിന് തീപിടിച്ച് പിതാവും ആറു കുട്ടികളും മരിച്ചു. മാതാവിന് ഗുരുതരമായി പരിക്കേറ്റു. തസ്ഹീലാത്ത് സ്ട്രീറ്റില്‍ ഇന്ന് പുലര്‍ച്ചെ 4.54നാണ് സംഭവം.

ഖുറയാത്ത് പെട്രോളിംഗ് പോലീസ് വിവരമറിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വീട്ടിനുള്ളില്‍ നിന്ന് നാല് പേരെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചു. അവരില്‍ മൂന്നു പേര്‍ പിന്നീട് മരിക്കുകയായിരുന്നു..തുടർന്ന് നടത്തിയ പരിശോധനയില്‍ ഒരു മുറിയിൽ നിന്ന് മൂന്നു കുട്ടികളുടെയും ഒരു പുരുഷന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് കാപ്റ്റന്‍ അബ്ദുറഹ്മാന്‍ അല്‍ദുവൈഹി പറഞ്ഞു.
പ്രാഥമിക പരിശോധനയില്‍ താഴെ നിലയിലെ കുട്ടികള്‍ക്കുള്ള കിടപ്പുമുറിയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് കണ്ടെത്തി. അല്‍ ഫൈസലിയ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News