Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
സൗദിയിലെ മുഴുവന്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് ബസ് സര്‍വീസ്

March 14, 2023

March 14, 2023

ന്യൂസ്‌റൂം ബ്യൂറോ
ജിദ്ദ: സൗദിയിലെ 13 അന്താരാഷ്ട്ര വിമാനത്താവള്‍ക്കും നഗരങ്ങള്‍ക്കും ഇടയില്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പഠനം നടക്കുന്നതായി ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വെളിപ്പെടുത്തി. വിമാനത്താവളങ്ങളില്‍ നിന്നും നഗരങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനുവേണ്ടിയാണ് സര്‍വീസ് ഏര്‍പ്പെടുത്തുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കുള്ള സന്ദര്‍ശകരുടെ കടന്നുവരവ് എളുപ്പമാക്കാന്‍ ഇത് സഹായിക്കും.

വിദേശികളും സ്വദേശികളുമായ യാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുക, വാഹനപ്പെരുപ്പം മൂലമുള്ള മലിനീകരണം ഒഴിവാക്കുക, ട്രാഫിക് തിരക്ക് ലഘൂകരിക്കുക തുടങ്ങിയവയെല്ലാം പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിലൂടെ സാധ്യമാകും. നഗരത്തിനും വിമാനത്താവളങ്ങള്‍ക്കും ഇടയില്‍ ആരംഭിക്കുന്ന ബസ് സര്‍വീസ് പിന്നീട് റെയില്‍വേ സ്റ്റേഷന്‍, പൊതുഗതാഗത സര്‍വ്വീസ് എന്നിവയുമായി ബന്ധിപ്പിക്കും. ആധുനിക രീതിയില്‍ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ തൊഴിലവസരങ്ങളും സാമ്പത്തിക വളര്‍ച്ചയും സാമൂഹിക പുരോഗതിയും ലക്ഷ്യം വെക്കുന്നുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി കൂട്ടിച്ചേര്‍ത്തു. 
 


Latest Related News