Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
സൗദിയില്‍ സ്‌കൂള്‍ ബസ് കത്തിനശിച്ചു

March 30, 2023

March 30, 2023

ന്യൂസ്‌റൂം ബ്യൂറോ
ജിദ്ദ: ലൈത്തിന് വടക്ക് പ്രവര്‍ത്തിക്കുന്ന സ്‌കൂളിനു കീഴിലെ ബസ് കത്തിനശിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ലൈത്ത് വിദ്യാഭ്യാസ വകുപ്പ് വക്താവ് മുഹമ്മദ് അല്‍ആഖില്‍ പറഞ്ഞു.

ലൈത്ത് വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗതാഗത സൗകര്യം ഒരുക്കാനുള്ള കരാര്‍ ഏറ്റെടുത്ത തത്വീര്‍ എജ്യുക്കേഷനല്‍ സര്‍വീസസ് കമ്പനി ബസാണ് കത്തിനശിച്ചത്. ഇന്ധനം
നിറയ്ക്കാന്‍ പോകുന്നതിനിടെ ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം. ഈ സമയത്ത് ബസില്‍ വിദ്യാര്‍ത്ഥികളുണ്ടായിരുന്നില്ല. അതിനാല്‍ വലിയ അപകടം ഒഴിവായി.

വിദ്യാര്‍ത്ഥികളെ വീടുകളിലേക്കെത്തിക്കാന്‍ തത്വീര്‍ എജ്യുക്കേഷനല്‍ സര്‍വീസസ് കമ്പനി ബദല്‍ ബസ് ഏര്‍പ്പെടുത്തിയതായും ലൈത്ത് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News