Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
വാസ്തവം ഇതാണ്,പോളണ്ടിനെതിരായ തോൽവിയെ തുടർന്ന് ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നതിന് സൗദിയിൽ വിലക്കേർപ്പെടുത്തിയതായി വാർത്ത

November 27, 2022

November 27, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തറിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നതിന് സൗദിയിൽ വിലക്കേർപ്പെടുത്തിയതായി ചില മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം.ടോഡ്‌.ടിവി എന്ന മൊബൈൽ ആപ് വഴിയുള്ള  ഓൺലൈൻ സ്ട്രീമിങ്ങിന് മാത്രമാണ് സൗദിയിൽ തടസ്സമുള്ളത്.ഇതിന് സർക്കാർ അനുമതിയില്ലാത്തതാണ് തടസ്സപ്പെടാൻ കാരണമെന്നാണ് സൂചന.

ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക സംപ്രേഷണാനുമതിയുള്ള ബി-ഇൻ സ്പോർട്സിന്റെ ഉടമസ്ഥതയിലുള്ളതാണ് ടോഡ്‌.ടിവി.തടസ്സം നേരിട്ടതുമായി ബന്ധപ്പെട്ട് ബി-ഇൻ സ്പോര്ട്സോ സൗദി അധികൃതരോ ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും നൽകിയിട്ടില്ല.

അതേസമയം,ബി-ഇൻ സ്പോർട്സിലൂടെയുള്ള ലോകകപ്പിന്റെ തത്സമയ സംപ്രേഷണം സൗദിയിൽ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പൊതുസ്ഥലങ്ങളിലെ സ്‌ക്രീനുകളിലടക്കം സൗദി സർക്കാരിന്റെ അനുമതിയോടെ തന്നെ മൽസരങ്ങൾ പ്രദര്ശിപ്പിക്കുന്നുമുണ്ട്.അതേസമയം,ലോകകപ്പിന്റെ ഉദ്‌ഘാടന ചടങ്ങുകൾ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ ടോഡ്‌.ടിവി തടസ്സപ്പെട്ടിരുന്നതായാണ് വിവരം.എന്നാൽ പോളണ്ടിനെതിരെ സൗദി തോറ്റതിന് പിന്നാലെ സൗദിയിൽ തത്സമയ സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തിയെന്ന തരത്തിലാണ് ചില മാധ്യമങ്ങൾ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News