Breaking News
അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം |
സൗദിയിൽ മഴ തുടരും,ഇടിമിന്നലിനെതിരെ ജാഗ്രത പാലിക്കാൻ നിർദേശം

May 21, 2023

May 21, 2023

ന്യൂസ്‌റൂം ബ്യുറോ
റിയാദ് : സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ഇന്ന് (ഞായറാഴ്ച) മുതൽ വ്യാഴം വരെ ഇടിമിന്നലിനെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

തായിഫ്, അൽ-ഖുർമ, അൽ-അർദിയാത്ത് എന്നിവയുൾപ്പെടെ പൊടിപടലങ്ങൾ ഇളക്കിവിടുന്ന പേമാരി, ആലിപ്പഴ വർഷം, വേഗതയുള്ള കാറ്റ് എന്നിവയ്ക്ക് കാരണമായേക്കാവുന്ന ഇടത്തരം മുതൽ കനത്ത മഴ ലഭിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. മക്കയിലും മഴക്ക് സാധ്യതയുണ്ട്. തുർബ, റാനി, അൽ-മുവിയ്യ എന്നിവടങ്ങളിലും മഴ പെയ്യും.

അസീർ, അൽ-ബാഹ, ജസാൻ, നജ്റാൻ മേഖലകളെയും മഴ ബാധിക്കും. റിയാദ്, ദിരിയ, അൽ-മജ്മ, അൽ-സുൽഫി, അൽ-ഘട്ട്, റിമ, താദിഖ്, ഷഖ്റ, അഫീഫ്, അൽ-ദവാദ്മി എന്നിവയുൾപ്പെടെ റിയാദ് മേഖലയിൽ പൊടി ഉയർത്തുന്ന സജീവ വേഗതയോടെയുള്ള മിതമായ മഴയും കാറ്റും പ്രതീക്ഷിക്കുന്നു. ,അൽ-ഖുവൈയ്യ, അൽ-മുസാഹിമിയ, ഹുറയ്മില, അൽ-അഫ്‌ലാജ്, വാദി അൽ-ദവാസിർ, അൽ-സുലൈൽ, അൽ-ഖർജ്, അൽ-ഹാരിഖ്, അൽ-ബജാദിയ, അൽ-ദലം എന്നിവടങ്ങളിലും മഴക്ക് സാധ്യതയുണ്ട്. കിഴക്കൻ പ്രവിശ്യ, ഖസിം മേഖലകളെയും സമാനമായ കാലാവസ്ഥ ബാധിക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി.

തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, മദീന എന്നിവിടങ്ങളിൽ ആലിപ്പഴ വർഷവും പൊടിപടലങ്ങളുണ്ടാക്കുന്ന നേരിയതോ മിതമായതോ ആയ ഇടിമിന്നലുകളും സജീവമായ കാറ്റും പ്രതീക്ഷിക്കുന്നു.

മഴക്കാലത്ത് സുരക്ഷിതമായ സ്ഥലങ്ങളിൽ കഴിയണമെന്നും വെള്ളച്ചാട്ടങ്ങൾ, താഴ്വരകൾ, തോടുകൾ എന്നിവടങ്ങളിൽനിന്ന് മാറി നിൽക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. വെള്ളക്കെട്ടുകളിൽ നീന്തരുതെന്നും മുന്നറിയിപ്പ് നൽകി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News