Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
പ്രഖ്യാപനം വന്നു,2027-ലെ ഏഷ്യൻ കപ്പ് സൗദിയിൽ തന്നെ

February 01, 2023

February 01, 2023

ന്യൂസ്‌റൂം ബ്യുറോ
റിയാദ് : 2027ലെ ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ബിഡ് സൗദി സ്വന്തമാക്കി.ബുധനാഴ്ച ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ നടന്ന എഎഫ്‌സി കോൺഗ്രസിലാണ് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്‌സി) ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.ഡിസംബറിൽ ഇന്ത്യ പിന്മാറിയതിന് ശേഷം സൗദി അറേബ്യ മാത്രമാണ് ലേലത്തിൽ പങ്കെടുത്തത്.

ചരിത്രത്തിലെ ഏറ്റവും മികച്ച ടൂർണമെന്റ് നടത്താൻ അവസരം ലഭിച്ചതിൽ സന്തുഷ്ടരാണെന്ന് സൗദി കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ-ഫൈസൽ രാജകുമാരൻ പ്രതികരിച്ചു.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യ കായിക മേഖലയിൽ വൻ തോതിലുള്ള നിക്ഷേപത്തിനാണ് തയാറെടുക്കുന്നത്.വൻ തുകയുടെ കരാറിൽ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി ക്ളബ് ഏറ്റെടുത്തത് ഉൾപെടെ, ജിദ്ദയിലെ ഫോർമുല വൺ,എൽഐവി ഗോൾഫ് ടൂർ എന്നിവയുൾപ്പെടെ കായിക മേഖലയിൽ അടുത്തിടെ കോടിക്കണക്കിന് നിക്ഷേപമാണ് സൗദി നടത്തിയത്. വരും വർഷങ്ങളിൽ വനിതകളുടെ ഏഷ്യൻ കപ്പും ഏഷ്യൻ ഗെയിംസും ഏഷ്യൻ വിന്റർ ഗെയിംസും ഉൾപെടെ ആഗോള കായിക ഈവന്റുകൾ നടത്താനുള്ള തയാറെടുപ്പിലാണ് സൗദി അറേബ്യ.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News