Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
ഗൾഫിൽ താമസ വിസയുള്ള വിദേശികൾക്ക് വിസയില്ലാതെ സൗദി സന്ദർശിക്കാൻ അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്

June 18, 2022

June 18, 2022

റിയാദ്: ഗൾഫ് രാജ്യങ്ങളിൽ താമസ വിസയുള്ള വിദേശികൾക്ക് വിസയില്ലാതെ സൗദി അറേബ്യ സന്ദർശിക്കാൻ അവസരമൊരുങ്ങുമെന്ന് റിപ്പോർട്ട്.ഇതിനായുള്ള കരട് നിയമം തയ്യാറാക്കിയതായും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഒരു ബിസിനസ് ന്യൂസ് വെബ്സൈറ്റിനെ ഉദ്ധരിച്ച് ദുബായിലെ ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ബിസിനസ്സ്, ടൂറിസം, ഉംറ ആവശ്യങ്ങൾക്ക് സൗദി സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഗൾഫ് രാജ്യങ്ങളിൽ വർക്ക് വിസയുള്ള ചില പ്രത്യേക കാറ്റഗറിയിലുള്ളവർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുകയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.അതേസമയം ഈ വിസ ഉപയോഗിച്ച് ഹജ്ജ് നിർവഹിക്കാൻ സാധ്യമല്ല.പ്രൊഫഷണലുകള്‍ക്കും ഉയര്‍ന്ന ജോലികള്‍ ചെയ്യുന്നവര്‍ക്കും സ്ഥിരവരുമാനമുള്ള മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കുമായിരിക്കും അനുമതി ലഭിക്കുകയെന്നാണ് സൂചന.

ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്കായി പ്രത്യേക വിസാ സംവിധാനം ഉടന്‍ തന്നെ ഏര്‍പ്പെടുത്തുമെന്ന്  ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ സൗദി ടൂറിസം മന്ത്രി അഹ്‍മദ് അല്‍ ഖതീബ് പ്രഖ്യാപിച്ചിരുന്നു. 2019ല്‍ സൗദി അറേബ്യ പ്രഖ്യാപിച്ച എല്ലാ ടൂറിസം വിസകളും ഇപ്പോഴും നിലവിലുണ്ടെന്നും ടൂറിസത്തിനായി രാജ്യത്ത് എത്തുന്നവര്‍ക്ക് എന്തെങ്കിലും പ്രത്യേക നിയന്ത്രണം കൊണ്ടുവന്നിട്ടില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

എന്നാൽ ഇത് സംബന്ധിച്ച് ഇനിയും കൂടുതൽ വ്യക്തത ലഭിക്കേണ്ടതുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News