Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
സൗദിയിൽ പുതിയ ദേശീയ വിമാനക്കമ്പനി,പ്രഖ്യാപനവുമായി മുഹമ്മദ് ബിൻ സൽമാൻ

March 05, 2023

March 05, 2023

ന്യൂസ്‌റൂം ബ്യുറോ 

റിയാദ് :സൗദി അറേബ്യ പുതിയ ദേശീയ വിമാനക്കമ്പനി പ്രഖ്യാപിച്ചു..പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (പിഐഎഫ്) പൂർണ്ണ ഉടമസ്ഥതയിലുള്ള റിയാദ് എയർ ആണ് സൗദിയുടെ ആകാശത്ത് അഭിമാനത്തിന്റെ ചിറക് വിരിക്കാൻ തയാറെടുക്കുന്നത്. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചെയര്‍മാനും സൗദി കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പുതിയ കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഈ എയര്‍ലൈന്‍ കമ്പനി റിയാദ് കേന്ദ്രമായാണ് പ്രവര്‍ത്തിക്കുക. ദേശീയ അന്തര്‍ദേശീയ രംഗത്തെ വിദഗ്ധരടങ്ങുന്ന സമിതിയാണ് കമ്പനിയുടെ മേല്‍നോട്ടം വഹിക്കുക. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഗവര്‍ണര്‍ യാസര്‍ ബിന്‍ ഉസ്മാന്‍ അല്‍റുമയ്യാന്‍ ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാന്‍ ആയിരിക്കും. ലോജിസ്റ്റിക്, വ്യോമയാന മേഖലയില്‍ 40 വര്‍ഷത്തെ പരിചയ സമ്പത്തുള്ള ടോണി ഡോ ഗ്ലാസ് സിഇഒയും.
2030 ആകുമ്പോഴേക്ക് റിയാദില്‍ നിന്ന് 100 ലധികം സെക്ടറുകളിലേക്ക് റിയാദ് എയര്‍ലൈന്‍സ് സര്‍വീസ് നടത്തും.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News