Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സീറ്റ് ബെൽറ്റ് ധരിക്കാത്തത് വിനയായി,ദോഹയിൽ നിന്ന് ബഹ്റൈനിലേക്കുള്ള വഴിമധ്യേ സൗദിയിൽ അപകടത്തിൽ പെട്ട കോട്ടയം സ്വദേശിയും മരിച്ചു

June 28, 2023

June 28, 2023

അൻവർ പാലേരി 

ദോഹ : ദോഹയിൽ നിന്നും ബഹ്റൈനിലേക്കുള്ള വഴിമധ്യേ സൗദിയിൽ വാഹനാപകടത്തിൽ പെട്ട രണ്ടാമത്തെ മലയാളിയും മരിച്ചു..ഗുരുതരമായി പരിക്കേറ്റ കോട്ടയം മണ്ണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിൻ എബി(41)യാണ് ഇന്ന് രാവിലെ   ഹഫൂഫിലെ അൽ മന ആശുപത്രിയിൽ മരിച്ചത്.മലപ്പുറം മേൽമുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്‌കുമാർ അർജുൻ(34)ഇന്നലെ വൈകീട്ട് അപകട സ്ഥലത്ത് തന്നെ മരിച്ചിരുന്നു.

ലാൻഡ്ക്രൂയിസ്‌ കാറിൽ പിൻസീറ്റിലിരുന്ന അർജുനും എബിയും സീറ്റ് ബെൽറ്റ് ധരിക്കാത്തതാണ് പരിക്ക് ഗുരുതരമാകാൻ  ഇടയാക്കിയതെന്നാണ് വിവരം.മുന്നിൽ ഇരിക്കുകയായിരുന്ന രണ്ടുപേർക്കും കാര്യമായ പരിക്കുകളില്ല.കാർ നിയന്ത്രണം വിട്ടു മറിഞ്ഞപ്പോൾ പിൻസീറ്റിലിരിക്കുകയായിരുന്ന എബിയും അർജുനും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.

Read Also :ഖത്തറിൽ നിന്നും ബഹ്റൈനിലേക്ക് പോയ വാഹനം അപകടത്തിൽ പെട്ട് മലപ്പുറം സ്വദേശി മരിച്ചു,ഒരാൾ അത്യാസന്ന നിലയിൽ 

മനോജ് അർജുന്റെ കുടുംബം ദോഹയിലായിരുന്നെങ്കിലും ഈയിടെ നാട്ടിലേക്ക് മടങ്ങിയിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News