Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
ആദ്യ ഉംറയുടെ ചിത്രങ്ങൾ പങ്കുവെച്ച് മുൻ ബോളിവുഡ് നടിയും മോഡലുമായ സനാ ഖാൻ

July 10, 2022

July 10, 2022

മക്ക : ആദ്യ ഉംറാ തീർത്ഥാടനത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച്  മുന്‍ ബോളിവുഡ്  നടി സനാ ഖാൻ. 2020 ഒക്ടോബര്‍ എട്ടിനാണ് അഭിനയവും മോഡലിങ്ങുമെല്ലാം നിർത്തിയെന്നും ഇനി ജീവിതം ദൈവത്തിന്‍റെ പാതയിലാണെന്നും മുൻ ബിഗ് ബോസ് മത്സരാർത്ഥിയും മോഡലും നടിയുമായ സന ഖാൻ പ്രഖ്യാപിച്ചത്.അല്ലാഹുവിന്‍റെ സഹായത്താൽ ഉംറ നിര്‍വ്വഹിച്ചതായും കഅ്ബയുടെ ആദ്യ ദർശനത്തിന് ദൈവത്തിന് സ്തുതിയെന്നും സന ഖാന്‍ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങളോടെ കുറിച്ചു.

വികാരങ്ങള്‍ പങ്കുവയ്ക്കാന്‍ വാക്കുകളില്ലെന്നും അല്ലാഹു ഹജ്ജ് സ്വീകരിക്കട്ടെയെന്നും ഇന്‍സ്റ്റഗ്രാമില്‍ സന കുറിച്ചു.. ഭര്‍ത്താവ് അനസ് സെയ്ദിനൊപ്പമാണ് സന ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തിയത്.'അല്ലാഹുവിന്റെ വീട്ടിലേക്കുള്ള വരവ് സ്വപ്ന സാക്ഷാത്കാരമാണ്. ഓരോരുത്തര്‍ക്കും അവരവരുടെ ഹജ്ജും ഉംറയും എളുപ്പമാകട്ടെ. അല്ലാഹുവിനോട് ഞാനൊരു പൂവാണു ചോദിച്ചത്. ദൈവം പൂന്തോട്ടം തന്നെ തിരിച്ചുനല്‍കി. ക്ഷമയും ദൈവസമര്‍പ്പണവുമാണ് വേണ്ടത്. ദൈവത്തിന് നന്ദി' - അവര്‍ വ്യക്തമാക്കി.
.
അതേസമയം, ഹജ്ജ് കര്‍മം സന പ്രകടനമാക്കി മാറ്റുകയാണെന്ന പ്രതികരണങ്ങളും ചിലർ ഉന്നയിച്ചു.

'ഒരു വ്യക്തിയുടെ ഷോ ഓഫ്. ശ്രദ്ധ തേടുന്നവള്‍, ഇപ്പോള്‍ പ്രശസ്തമാകാന്‍ മതം ഉപയോഗിക്കുന്നു' എന്നൊക്കെയാണ് ചിത്രത്തിന് താഴെ ചിലർ പ്രതികരിച്ചത്.
'പ്രസിദ്ധിക്കു വേണ്ടിയുള്ള ദാഹം നന്മ ചെയ്യാന്‍ നിങ്ങളെ അനുവദിക്കില്ല. ഇത് ഗ്ലാമര്‍ ജീവിതത്തിനു വേണ്ടിയുള്ള ആസക്തിയാണ്. നിങ്ങള്‍ക്ക് ക്യാമറയില്‍ നിന്ന് മാറി നില്‍ക്കാനാവില്ല.'എന്നും കമന്റുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News