Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
കരാറിൽ ഒപ്പുവെച്ചു,റൊണാൾഡോ ഇനി സൗദി താരങ്ങൾക്കൊപ്പം പന്തുതട്ടും

December 31, 2022

December 31, 2022

ന്യൂസ്‌റൂം സ്പോർട്സ് 
റിയാദ് : പോര്‍ച്ചുഗൽ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അല്‍ നസ്ര്‍ ക്ലബ്ബുമായി കരാറിൽ ഒപ്പുവെച്ചു.. ഈ സീസണിലെ ഏറ്റവും വലിയ കരാറിലാണ് റൊണാള്‍ഡോയും അല്‍ നസ്ർ ക്ലബും തമ്മിൽ ഒപ്പുവെച്ചിരിക്കുന്നത്.രണ്ട് വര്‍ഷത്തേക്കാണ് കരാര്‍.

സൗദി കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ കരാറിനെ സ്വാഗതം ചെയ്തു.പുതിയ രാജ്യത്ത് ഫുട്‌ബോള്‍ കളിക്കാനിറങ്ങുന്നതില്‍ ആവേശഭരിതനാണെന്നും  പുതിയ ട്രോഫികള്‍ നേടുന്നതിലേക്ക് ടീമിനെ നയിക്കുമെന്നും കരാര്‍ ഒപ്പിട്ട ശേഷം റൊണാള്‍ഡോ പ്രതികരിച്ചു.

കരാര്‍ പ്രഖ്യാപന വേളയില്‍ റൊണാള്‍ഡോയെ ലോകത്തിലെ ഏറ്റവും മികച്ച കായികതാരമെന്നാണ് അല്‍നസ്ര്‍ വിശേഷിപ്പിച്ചത്. മഡ്രീഡില്‍ വെച്ചായിരുന്നു കരാര്‍ ഒപ്പിടല്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേതുപോലെ ഏഴാം നമ്പര്‍ ജഴ്‌സി ധരിക്കും.
കഴിഞ്ഞ മാസം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കരാര്‍ റദ്ദാക്കിയതു മുതല്‍ 37 കാരനായ പോര്‍ച്ചുഗീസ് താരം സ്വതന്ത്രനാണ്.
ക്ലബ്ബിന്റെ പ്രസിഡന്റും സ്‌പോര്‍ട്‌സ് ഡയറക്ടറും വെള്ളിയാഴ്ച മാഡ്രിഡിലെത്തിയിരുന്നു. ലോകകപ്പിനിടെ നവംബറിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അല്‍നസ്‌റും തമ്മിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News