Breaking News
ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു | സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു  | ഷാർജയില്‍ കാറിനുള്ളിൽ 7 വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു | എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ അപ്രതീക്ഷിത സമരം; ഗൾഫ് സർവീസുകൾ റദ്ദാക്കി |
ഖത്തറിലെ ആരാധകരിൽ നിന്ന് ലഭിക്കുന്ന പിന്തുണ അവിശ്വസനീയം,നന്ദി അറിയിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

December 10, 2022

December 10, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: ഫിഫ ലോകകപ്പിൽ അവിശ്വസനീയമായ പിന്തുണ നൽകിയ ഖത്തറിലെ ആരാധകരെ പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ അഭിനന്ദിച്ചു.

ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പോർച്ചുഗൽ ഇന്ന്  മൊറോക്കോയുമായി ഏറ്റുമുട്ടാനിരിക്കെയാണ് പോർച്ചുഗലിനായി  ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും ലീഡ് സ്‌കോററുമായ റൊണാൾഡോ ആരാധകർക്ക് നന്ദി അറിയിക്കാനെത്തിയത്. 

 "പോർച്ചുഗൽ ഇതിനകം നേടിയ ഒരു ലോകകപ്പ് ഉണ്ട്:അത്  ആരാധകരുടേതാണ്.! ഖത്തറിലെ നിരവധി പോർച്ചുഗീസുകാരിൽ നിന്ന് മാത്രമല്ല,സ്വന്തം നാട്ടിൽ നിന്നും വളരെ അകലെ ഖത്തറിൽ  ഞങ്ങൾക്ക് ലഭിച്ച പിന്തുണയും വാത്സല്യവും അവിശ്വസനീയമാണ്"-അദ്ദേഹം ട്വീറ്റ് ചെയ്തു.നല്ലതും മോശവുമായ സമയങ്ങളിൽ തങ്ങളെ പിന്തുണയ്ക്കുന്നത് തുടരണമെന്നും വിജയം സമ്മാനിക്കുന്നതിന്ഞ ആവശ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം ആരാധകർക്ക് ഉറപ്പുനൽകി.
ഇന്ന് വൈകുന്നേരം ഖത്തർ സമയം 6 മണിക്ക് അൽ തുമാമ സ്റ്റേഡിയത്തിലാണ് പോർച്ചുഗൽ-മൊറോക്കോ മൽസരം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News