Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
ഇതൊരു പ്രത്യേക അനുഭവം,അറബ് പരമ്പരാഗത വേഷമായ തോബും വാളുമായി റൊണാൾഡോ

February 23, 2023

February 23, 2023

ന്യൂസ്‌റൂം ബ്യുറോ
റിയാദ് :അറബ് പാരമ്പര്യ വേഷമായ തോബ് ധരിച്ച്‌ സൗദിയുടെ പതാകയും പുതച്ച്‌ വാളും വീശി ഗ്രൗണ്ടില്‍ നൃത്തം ചെയ്യുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നു.. സൗദി സ്ഥാപകദിനം പ്രമാണിച്ച്  കഴിഞ്ഞ ദിവസം  അല്‍ നസ്‌ര്‍ കളിക്കാരും പരിശീലകരും സൗദി വേഷം ധരിച്ചാണ് ഗ്രൗണ്ടിലെ ആഘോഷത്തില്‍ പങ്കെടുക്കുന്നത്.


താരം തന്നെയാണ് ട്വിറ്ററിലൂടെ ആഘോഷത്തിന്റെ വിഡിയോ പങ്കുവെച്ചത്. 'സൗദി അറേബ്യക്ക് സ്ഥാപക ദിനാശംസകള്‍. അല്‍ നാസര്‍ എഫ്സിയില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുത്തത് പ്രത്യേക അവുഭവ'മായിരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. മാഞ്ചസ്റ്റര്‍ വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബായ അല്‍-നാസറിലേക്ക് മാറിയെന്ന വാര്‍ത്ത ആരാധകരെ അമ്പരപ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ രാജകീയ ഉത്തരവിലൂടെയാണ് എല്ലാ വര്‍ഷവും ഫെബ്രുവരി 22 ഫൗണ്ടേഷന്‍ എന്ന പേരില്‍ സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ വാര്‍ഷിക ദിനമായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിനോടനുബന്ധിച്ച്‌ രാജ്യത്തെങ്ങും വിവിധ ആഘോഷ പരിപാടികള്‍ നടക്കുകയാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News