Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
റിയാദില്‍ ഇന്നുമുതല്‍ ബസ് സര്‍വീസ്, ആദ്യ ദിനം സൗജന്യ യാത്ര, വിശദാംശങ്ങള്‍ അറിയാം

March 19, 2023

March 19, 2023

ന്യൂസ്‌റൂം ബ്യൂറോ
റിയാദ്: ഇന്ന് രാവിലെ മുതല്‍ റിയാദ് നഗരത്തില്‍ പച്ച ബസുകള്‍ സര്‍വീസ് തുടങ്ങി. ആദ്യ ദിനം യാത്ര സര്‍വീസ് സൗജന്യമാണ്. നാളെ മുതലാണ് ടിക്കറ്റ് ഈടാക്കുക. രണ്ട് മണിക്കൂറിന് നാല് റിയാലാണ് ടിക്കറ്റ് ചാര്‍ജ്. ബസില്‍ കയറിയതുമുതലുള്ള സമയമാണ് കണക്കാക്കുക. ഈ സമയത്തിനിടയില്‍ ബസുകള്‍ മാറിക്കയറിയാലും പുതിയ ടിക്കറ്റ് എടുക്കേണ്ടതില്ല. 

കിംഗ് അബ്ദുല്‍ അസീസ് പൊതുഗതാഗത പദ്ധതിയുടെ ആദ്യഘട്ടമാണ് ഇന്ന് നടപ്പായതെന്ന് റോയല്‍ കമ്മീഷന്‍ ഫോര്‍ റിയാദ് സിറ്റി അറിയിച്ചു. 633 സ്‌റ്റോപ്പുകളെ ബന്ധിപ്പിച്ച് 340 ബസുകള്‍ 15 റൂട്ടുകളിലായാണ് സര്‍വീസ് നടത്തുക.

ബസ് സ്റ്റോപ്പുകളില്‍ സ്ഥാപിച്ചിരിക്കുന്ന വെന്റിംഗ് മെഷീനുകള്‍ വഴിയോ ദര്‍ബ് കാര്‍ഡ് വഴിയോ റിയാദ് ബസ് വെബ്‌സൈറ്റ് വഴിയോ ആപ്ലിക്കേഷന്‍ വഴിയോ ടിക്കറ്റെടുക്കാം. ഡ്രൈവര്‍ക്ക് പണം നല്‍കി ടിക്കറ്റ് എടുക്കുന്ന സമ്പ്രദായം പൂര്‍ണമായും നിര്‍ത്തലാക്കിയിട്ടുണ്ട്. ചുവപ്പ് നിറത്തിലുള്ള ബസുകളുടെ ടിക്കറ്റുകള്‍ ഉപയോഗിച്ച് പച്ച ബസുകളില്‍ യാത്ര ചെയ്യാന്‍ സാധിക്കില്ല. പകരം എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് ടിക്കറ്റ് എടുക്കാവുന്നതാണ്. ആറു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് എടുക്കേണ്ടതില്ല.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News