Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദി ആസ്ഥാനമായ റിയാദ് എയറിൽ ആയിരത്തിലേറെ തസ്തികകളിൽ ജോലി ഒഴിവുകൾ

July 11, 2023

July 11, 2023

ന്യൂസ്‌റൂം ജോബ് ഡെസ്‌ക്
റിയാദ്: റിയാദ് എയര്‍ ആയിരത്തിലേറെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എഴുന്നൂറിലേറെ പൈലറ്റുമാര്‍ക്ക് പുറമെ, എഞ്ചിനീയര്‍മാര്‍, കാബിൻ ക്ര്യൂ, ഓഫീസ് സ്റ്റാഫ് എന്നിവരെയും നിയമിക്കും.

2025ല്‍ പറന്നുയരുന്ന റിയാദ് എയറിലേക്ക് അടുത്ത വര്‍ഷത്തോടെ ആദ്യഘട്ട റിക്രൂട്ട്‌മെന്റ് പൂര്‍ത്തിയാക്കും.

സൗദിയുടെ പുതിയ ദേശീയ വിമാനകമ്പനിയാണ് റിയാദ് എയര്‍. 2025ല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിനായി അടുത്തവര്‍ഷം, അതായത് 2024 തുടക്കം മുതല്‍ ജീവനക്കാര്‍ സജ്ജമായിരിക്കണം. ഇതിനായുള്ള ആദ്യഘട്ട ജോലികളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നിലവില്‍ നടക്കുന്നത്. സൗദിവത്കരണ ചട്ടങ്ങള്‍ പാലിക്കുമ്പോഴും പ്രവാസികള്‍ക്ക് ഏറെ അവസരമുണ്ടാകും.

കോര്‍പറേറ്റ്, ഗസ്റ്റ് എക്‌സ്പീരിയൻസ്, ഡിജിറ്റല്‍ മേഖല, പൈലറ്റുമാര്‍, ഓപ്പറേഷൻ, കാബിൻ ക്ര്യൂ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ തസ്തികകളിലെ മാനേജര്‍ തസ്തിക ഉള്‍പ്പെടെ ആദ്യം തെരഞ്ഞെടുക്കും. പിന്നാലെ കൂടുതല്‍ ജീവനക്കാരെയും നിയമിക്കും. ആദ്യഘട്ട അപേക്ഷ 2023 ജൂലൈ 31ന് മുമ്പ് സമര്‍പ്പിക്കണം.

ബോയിംഗ് 787 പ്രവര്‍ത്തിപ്പിച്ച്‌ പരിചയമുള്ള പൈലറ്റുമാരേയും വൈഡ് ബോഡിയില്‍ നിലവില്‍ വൈദഗ്ധ്യമുള്ളവരെയുമാണ് എയര്‍ലൈൻ അന്വേഷിക്കുന്നത്. അപേക്ഷ സമര്‍പ്പിച്ച്‌ രണ്ടാഴ്ചക്കകം ഉദ്യോഗാര്‍ഥികളുമായി കമ്പനി ബന്ധപ്പെടും. നിരവധി വ്യാജ റിക്രൂട്ട്‌മെന്റ് ലിങ്കുകളും റിയാദ് എയറിന്റെ പേരില്‍ വന്നിട്ടുണ്ട്. www.riyadhair.com എന്ന വെബ്‌സൈറ്റിലെ കരിയേഴ്‌സ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ തൊഴിലവസരങ്ങള്‍ കൃത്യമായി കാണാം. നൂറുകണക്കിന് പേര്‍ ഇതിനകം അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

മുൻനിര വിമാനകമ്പനികളുമായി മത്സരിക്കാനെത്തുന്ന റിയാദ് എയര്‍ സൗദിയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ളതാണ്. സൗദി ഭരണകൂടത്തിന് കീഴില്‍ തന്ത്രപ്രധാന പദ്ധതികളും വൻകിട നിക്ഷേപങ്ങളും നടത്തുന്നത് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് കീഴിലാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News