Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
കോവിഡ് നിയന്ത്രണം : ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്കുള്ള നിർദേശങ്ങൾ ഇങ്ങനെ  

April 01, 2021

April 01, 2021

ദോഹ : രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങൾക്കും ക്ലിനിക്കുകൾക്കുമുള്ള നിയന്ത്രണങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും.അടിയന്തര ഘട്ടങ്ങളിൽ ഡോക്ടറുടെയും അനുബന്ധ ആരോഗ്യപ്രവർത്തകരുടെയും നേരിട്ടുള്ള പരിചരണം ആവശ്യമുള്ള രോഗികൾ  ഒഴികെ മറ്റു ചികിത്സകൾക്കായി ആശുപത്രികൾ സന്ദർശിക്കരുതെന്നാണ് നിർദേശം.ഇതുസംബന്ധിച്ച സർക്കുലർ രാജ്യത്തെ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങൾക്കും അയച്ചിട്ടുണ്ട്.

നിർദേശങ്ങൾ ഇങ്ങനെ :

  • ഡോക്ടറുടെ നേരിട്ടുള്ള  അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ പരിചരിക്കുന്നത് ഒഴികെ മറ്റു രോഗികളെ ചികിൽസിക്കുന്നതും അനുബന്ധ  മെഡിക്കൽ സേവനങ്ങളും  പൂർണമായും നിർത്തിവെക്കണം.
  • ദീർഘകാല കരാർ അടിസ്ഥാനത്തിലുള്ള സേവനങ്ങൾ ഒഴികെ വീടുകളിൽ എത്തി രോഗികളെ  ചികിൽസിക്കുന്നതും പരിചരിക്കുന്നതും വിലക്കിയിട്ടുണ്ട്.
  • മുപ്പത് ശതമാനം ശേഷിയിൽ ടെലി-മെഡിക്കൽ സേവനങ്ങൾക്ക് അനുമതിയുണ്ടാവും.
  • കമ്പനികൾക്കകത്തുള്ള ആരോഗ്യകേന്ദ്രങ്ങളിലും ഫസ്റ്റ് എയിഡ് കേന്ദ്രങ്ങളിലും അടിയന്തര സേവനങ്ങൾ എത്തിക്കാം.
  • കോവിഡ് സ്രവപരിശോധനക്ക്(സ്വാബ്) അനുമതിയുള്ള സ്വകാര്യ ആശുപത്രികളിൽ ഇത്തരം സേവനങ്ങൾ തുടരാം.
  • ആശുപത്രികളിലെ ലബോറട്ടറികൾക്കും സ്കാനിങ് സെന്ററുകൾക്കും പ്രവർത്തിക്കാൻ അനുമതിയുണ്ടാവും.

മാർഗനിർദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും സർക്കുലറിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News