Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

April 19, 2024

 rain warning next week oman and uae newsroom

April 19, 2024

ന്യൂസ്‌റൂം ബ്യുറോ

ദുബായ്/  മസ്കത്ത് : ശക്തമായ മഴയെ തുടർന്ന് വലിയ നാശനഷ്ടങ്ങൾ നേരിട്ട യു.എ.ഇയിലും ഒമാനിലും അടുത്തയാഴ്ചയും മഴ തുടരുമെന്ന് മുന്നറിയിപ്പ്.

ഏപ്രില്‍ 23 മുതല്‍ 25 വരെ ന്യൂനമർദം ഒമാനിൽ ശക്തമായ മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം റിപ്പോർട്ട് ചെയ്തു.വടക്കൻ ഗവർണറേറ്റുകളില്‍ മേഘങ്ങള്‍ രൂപപ്പെടുമെന്നും ചിതറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയായേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഈയിടെ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മഴയെ തുടർന്നുണ്ടായ കെടുതികളില്‍ 21 പേർ മരിച്ചിരുന്നു. കുട്ടികളടക്കമുള്ളവരാണ് മിന്നല്‍പ്രളയത്തില്‍പ്പെട്ടും അല്ലാതെയും മരിച്ചത്. മഹൗത്ത് വിലായത്തിലെ അല്‍-ഷറൈഖ മേഖലയില്‍ കാണാതായ സ്വദേശിയായ ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ കൂടിയത്. സഹമിലെ വിലായത്തില്‍ കാണാതായ ഏഷ്യൻ പ്രവാസിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

അതേസമയം,ഏപ്രില്‍ 23ന് യു.എ.ഇയിൽ മഴയുണ്ടാകുമെന്നാണ് പ്രവചനം.

നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും ചില പ്രദേശങ്ങളില്‍ തീവ്രമാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അഞ്ചു ദിവസത്തെ കാലാവസ്ഥാ പ്രവചനം അനുസരിച്ച്‌ മണിക്കൂറില്‍ 15 മുതല്‍ 40 കിലോമീറ്റ‍ർ‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച കനത്ത പേമാരിക്കാണ് യുഎഇ സാക്ഷ്യം വഹിച്ചത്. 75 വർഷത്തിനിടെ രാജ്യത്തിന് ലഭിച്ച ഏറ്റവും വലിയ മഴയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. രാജ്യത്തെ ഒട്ടുമിക്ക എമിറേറ്റുകളിലും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിക്കാൻ ഇത് കാരണമായി. മഴക്കെടുതിയില്‍ നിന്ന് രാജ്യം ഉയർത്തെഴുന്നേല്‍ക്കാൻ തുടങ്ങുമ്പോഴാണ്  വീണ്ടും മഴയ്‌ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വരുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News