Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് ഫുട്‍ബോൾ ഇതിഹാസം ലയണൽ മെസ്സി

October 07, 2022

October 07, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 
ബ്യൂണസ് ഐറിസ്: അടുത്ത മാസം ഖത്തറിൽ നടക്കുന്ന ലോകകപ്പ് തന്റെ കരിയറിലെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്ന് ലയണൽ മെസ്സി സ്ഥിരീകരിച്ചു.സ്റ്റാർ പ്ലസ്സിൽ സെബാസ്റ്റ്യൻ വിഗ്നോലോയുമായി ഒരു അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ് മെസ്സി ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയത്..2026ൽ അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലും അടുത്ത ലോകകപ്പ് എത്തുമ്പോൾ മെസ്സിക്ക് 39 വയസ്സ് തികയും. അപ്പോഴും തന്‍റെ ഫോം നിലനിര്‍ത്താന്‍ കഴിയുമെന്ന ഉറപ്പില്ലാത്തതിനാൽ  ലോകകപ്പെന്ന താരത്തിന്‍റെ സ്വപ്നം നിറവേറ്റാന്‍ കിട്ടുന്ന അവസാനത്തെ അവസരമായിരിക്കും ഖത്തർ ലോകകപ്പ്.

"ഒരേ സമയം ചില ഉത്കണ്ഠകളും അസ്വസ്ഥതയുമുണ്ട്. ഇത്  അവസാനത്തേതാണ്," അഭിമുഖത്തിൽ മെസ്സി പറഞ്ഞു.

മെസ്സിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് നേരത്തെ പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നെങ്കിലും ഇതാദ്യമായാണ് അദ്ദേഹം ഇക്കാര്യത്തിൽ ഒരു ഉറച്ച തീരുമാനം പ്രഖ്യാപിക്കുന്നത്.

35 വയസ്സുള്ള മെസ്സി ഇപ്പോള്‍ ഏതൊരു യുവ താരത്തിനെയും വെല്ലുവിളിക്കാന്‍ പോന്ന രീതിയില്‍  മികച്ച ഫോമിലാണ്.ഈ സീസണിൽ പാരീസ് സെന്റ് ജെർമെയ്‌നിനായി 13 മത്സരങ്ങളിൽ നിന്ന് നേടിയ 16 ഗോളുകളിലും അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ട്..കൂടാതെ അർജന്റീനക്ക് വേണ്ടിയും അദ്ദേഹം മികച്ച ഫോം നിലനിർത്തിയിരുന്നു. 120 മിനിറ്റ് മാത്രം കളിച്ചിട്ടും രണ്ട് സൗഹൃദ മത്സരങ്ങളിൽ നിന്ന് മെസ്സി നാല് ഗോളുകൾ നേടി ആരാധകരെ തൃപ്തിപ്പെടുത്തി.

1978ലും 1986ലും അർജന്റീന ലോകകപ്പ് നേടിയിരുന്നു.ഖത്തർ ലോകകപ്പിൽ മെക്സിക്കോയെയും പോളണ്ടിനെയും നേരിടുന്നതിന് മുമ്പ് നവംബർ 22 ന് സി ഗ്രൂപ്പിൽ അർജന്റീന സൗദി അറേബ്യയെ നേരിടും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News