Breaking News
ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു | സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു  | ഷാർജയില്‍ കാറിനുള്ളിൽ 7 വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു | എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ അപ്രതീക്ഷിത സമരം; ഗൾഫ് സർവീസുകൾ റദ്ദാക്കി |
ദോഹയിൽ കളിയാരവം നിലയ്ക്കില്ല,ലോകകപ്പിന് പിന്നാലെ ഏഷ്യൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പിനും ഖത്തർ വേദിയാകും

October 17, 2022

October 17, 2022

അൻവർ പാലേരി 
ദോഹ : നവംബർ 20 ന് തുടങ്ങുന്ന ഫിഫ ലോകകപ്പിന് പിന്നാലെ 2023 ലെ എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്‍ബോളിനും ഖത്തർ വേദിയാകുന്നു.മലേഷ്യയിലെ ക്വലാലംപൂരിൽ തിങ്കളാഴ്ച രാവിലെ ചേർന്ന എ.എഫ്.സി യോഗത്തിലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.

11-ാമത് എഎഫ്‌സി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ എഎഫ്‌സി പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ,ഖത്തർ ഫുട്‍ബോൾ അസ്സോസിയേഷൻ((QFA) പ്രതിനിധിക്ക് ഇതുസംബന്ധിച്ച ഔദ്യോഗിക രേഖ കൈമാറി.

ചൈനയായിരുന്നു നേരത്തെ ഏഷ്യൻകപ്പ് ഫുട്ബാൾ വേദിയായി തെരഞ്ഞെടുക്കപ്പെപ്പെട്ടത്. എന്നാൽ, കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ ചൈന പിൻവാങ്ങിയതോടെ പുതിയ വേദി തേടുകയായിരുന്നു. വേദിയൊരുക്കാൻ സന്നദ്ധരായി ഖത്തറിനൊപ്പം ആസ്ട്രേലിയ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും രംഗത്തെത്തിയിരുന്നെങ്കിലും ഈ മേഖലയിലെ പരിചയം കണക്കിലെടുത്ത് ഖത്തറിന് നറുക്ക് വീഴുകയായിരുന്നു.മികച്ച എട്ട് സ്റ്റേഡിയങ്ങളുമായി ലോകകപ്പിന് വേദിയൊരുക്കുന്നത് ഖത്തറിന് അനുകൂല ഘടകമായി.

ഇതോടെ,ഫിഫ ഫുട്‍ബോളിന് ശേഷവും തൊട്ടടുത്ത വർഷം തന്നെ കാൽപന്തുകളിയുടെ ആരവമടങ്ങാത്ത രാജ്യമായി ഖത്തർ മാറും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News