Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
ലോകകപ്പിന് പിന്നാലെ ലെജൻഡ്‌സ് ക്രിക്കറ്റിന് ഖത്തർ പിച്ചൊരുക്കുന്നു,ഇതിഹാസ താരങ്ങൾ പങ്കെടുക്കുന്ന ലെജൻഡ്‌സ് ലീഗ് ഫെബ്രുവരി അവസാനം

January 06, 2023

January 06, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ചരിത്രത്തിലെ ഏറ്റവും മികച്ച ഫിഫ ലോകകപ്പിന് വേദിയായ ഖത്തർ ആഗോള ക്രിക്കറ്റ് മത്സരങ്ങൾക്കും വേദിയൊരുക്കുന്നു. LLC 2023 - ലെജൻഡ്‌സ് ലീഗ് മാസ്റ്റേഴ്‌സിന്റെ അടുത്ത സീസണിനാണ് ഖത്തർ ക്രിക്കറ്റ് അസോസിയേഷൻ വേദിയാവുന്നത്. 2023 ഫെബ്രുവരി 27 മുതൽ 2023 മാർച്ച് 8 വരെ ദോഹയിൽ നടക്കുന്ന ലെജൻഡ്‌സ് ലീഗിന്റെ അന്താരാഷ്ട്ര പതിപ്പിൽ ലോകത്തെ മുൻനിര ഇതിഹാസ ക്രിക്കറ്റ് താരങ്ങൾ പാഡണിയും.

അടുത്ത സീസണിൽ 8 മത്സരങ്ങളാണ് ഏഷ്യൻ ടൗൺ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്നത്. ഇന്ത്യ മഹാരാജാസ്, ഏഷ്യ ലയൺസ്, വേൾഡ് ജയന്റ്‌സ് എന്നിങ്ങനെ മൂന്ന് ടീമുകൾ ഉൾപ്പെടുന്ന അന്താരാഷ്ട്ര ലീഗാണ് LLC മാസ്റ്റേഴ്‌സ്. ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ്.  

ഗൗതം ഗംഭീർ, ഇർഫാൻ പത്താൻ, ഷാഹിദ് അഫ്രീദി, ശുഐബ്‌  അക്തർ, ബ്രെറ്റ് ലീ, ഷെയ്ൻ വാട്‌സൺ, ക്രിസ് ഗെയ്ൽ, ലെൻഡൽ സിമ്മൺസ് തുടങ്ങി ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾ അന്താരാഷ്ട്ര ലീഗ് മത്സരത്തിൽ പങ്കെടുക്കും.

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് രണ്ടാം സീസണിന്  ആതിഥേയത്വം വഹിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഖത്തർ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ്.  ഖത്തർ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ട് ശൈഖ് അബ്ദുൽ അസീസ് ബിൻ സൗദ് അൽ താനി പറഞ്ഞു.

"കായികരംഗത്തെ മികവിനായി പരിശ്രമിക്കുന്നതോടൊപ്പം  ഖത്തറിനെ കായിക സൗഹൃദ കേന്ദ്രമാക്കി മാറ്റാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.ഫുട്‌ബോളിലെ ഏറ്റവും വലിയ ആഗോള മത്സരമായ ഫിഫ ലോകകപ്പിന് ശേഷം, ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിലൂടെ  ക്രിക്കറ്റിലും മുന്നേറ്റം നടത്താനുള്ള അവസരമാണ് ഇതിലൂടെ ഞങ്ങൾക്ക് ലഭിക്കുന്നത്"-അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്തിടെ വിരമിച്ച കളിക്കാരെ ഉൾക്കൊള്ളുന്ന T-20 ക്രിക്കറ്റ് ലീഗാണ് ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ്.ഇതിൽ കളിക്കുന്ന മിക്ക താരങ്ങളും മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് ഇതിഹാസങ്ങളാണ്..ഇന്ത്യ മഹാരാജാസ്, ഏഷ്യ ലയൺസ്, വേൾഡ് ജയന്റ്സ് എന്നീ മൂന്ന് ടീമുകളെ ഉൾപ്പെടുത്തി 2022 ജനുവരിയിൽ മസ്‌കത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലാണ് ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ ആദ്യ സീസണിന് വേദിയായത്.

ഇന്ത്യയിൽ നടന്ന രണ്ടാം സീസണിലെ ആദ്യഘട്ട  മത്സരങ്ങളിൽ 85 ഇതിഹാസ താരങ്ങൾ ഉൾക്കൊള്ളുന്ന നാല് ഫ്രാഞ്ചൈസികളുടെ  ഉടമസ്ഥതയിലുള്ള ടീമുകളാണ് മാറ്റുരച്ചത്.ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള മുൻനിര ക്രിക്കറ്റ് താരങ്ങൾ പങ്കെടുത്ത ആദ്യ സീസണിന്റെ ആവർത്തനമായിരിക്കും വരാനിരിക്കുന്ന ഖത്തറിൽ നടക്കാനിരിക്കുന്ന സീസൺ-2  മൽസരങ്ങൾ. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News