Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
'ഞങ്ങളുടെ പേരിൽ വംശഹത്യ വേണ്ട',ഫലസ്തീന് പിന്തുണയുമായി ന്യൂയോർക്കിൽ ജൂതൻമാരുടെ കൂറ്റൻ റാലി

October 29, 2023

Qatar_malayalam_news_updates_jews_for_palastine_rally_in_newyork

October 29, 2023

ന്യൂസ്‌റൂം ഡെസ്ക്

ന്യൂയോർക്ക് : ഫലസ്തീൻ ജനതയ്ക്ക് നേരെ ഇസ്രായേൽ നടത്തുന്ന ഭീകരാക്രമണത്തിനെതിരെ ന്യൂയോർക്കിൽ ജൂത വിശ്വാസികളുടെ പ്രകടനം.'ഞങ്ങളുടെ പേരിൽ വംശഹത്യ വേണ്ട' എന്ന മുദ്രാവാക്യമുയർത്തിയാണ് ഫലസ്തീനെ പിന്തുണച്ച് 'ജ്യൂയിഷ് വോയ്‌സ് ഫോർ പീസ്' എന്ന സംഘടന ന്യൂയോർക്കിൽ പ്രകടനം നടത്തിയത്.റാലിയിൽ പങ്കെടുത്ത നിരവധിപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടങ്ങിയ ഘട്ടത്തിൽ ഗസയ്‌ക്കെതിരായ ആക്രമണത്തിനെതിരെ  പുരോഗമന യുഎസ് ജൂതന്മാരുട കൂട്ടായ്മയായ 'പ്രോഗ്രസ്സിവ് ജ്യൂസ്' ആയിരത്തിലധികം ആളുകളെ അണിനിരത്തി വൈറ്റ് ഹൗസിലേക്ക് മാർച്ച് നടത്തിയിരുന്നു.

അതേസമയം,ഇസ്രായേൽ കരയുദ്ധത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ ഇറാൻ പ്രസിഡന്റും ഖത്തർ അമീറും തമ്മിൽ ചർച്ച നടത്തി. ഗസ്സയിൽ ഇസ്രായേൽ തുടരുന്ന നരമേധത്തിൽ ഇരുവരും ആശങ്ക പങ്കുവെച്ചു. ഗസ്സയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ഭ്രാന്തൻ നടപടികൾ ഇസ്രായേൽ നിർത്തണമെന്ന് തുർക്കി പ്രസിഡന്റ് ഉർദുഗാൻ ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-  https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News