Breaking News
ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു | സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു  | ഷാർജയില്‍ കാറിനുള്ളിൽ 7 വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു | എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ അപ്രതീക്ഷിത സമരം; ഗൾഫ് സർവീസുകൾ റദ്ദാക്കി |
മെസ്സി,എംബാപ്പെ,നെയ്‌മർ :പി.എസ്.ജി താരങ്ങൾ ദോഹയിൽ എത്തി

January 18, 2023

January 18, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തർ ലോകകപ്പ് ചാമ്പ്യൻ ലയണൽ മെസ്സി ഉൾപ്പെടെയുള്ള പാരീസ് സെന്റ് ജെർമെൻ താരങ്ങൾ ദോഹയിലെത്തി.ബ്രസീലിന്റെ നെയ്മറും ഫ്രാൻസ് ലോകകപ്പ് താരം കൈലിയൻ എംബാപ്പെയും അടങ്ങുന്ന പാരീസ് സെന്റ് ജെർമെയ്‌ന്റെ താരനിര ശീതകാല പര്യടനത്തിനായാണ് ദോഹയിൽ എത്തിയത്. ഇന്ന് വെളുപ്പിന്  ഖത്തർ എയർവേയ്‌സ് വിമാനത്തിലാണ് താരങ്ങൾ പുലർച്ചെ എത്തിയത്.

ഖലീഫ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം ടീം പരിശീലനം നടത്തും.പരിശീലന മൽസരം കാണാൻ പൊതുജനങ്ങൾക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.വൈകുന്നേരം ഖത്തർ സമയം 6.30 നാണ് പരിശീലന മത്സരം.അതേസമയം പി.എസ്.ജി താരങ്ങളെ നേരിൽ കാണാനുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നതായി ക്യൂ ടിക്കറ്റ് അറിയിച്ചു.

ഖത്തറിലെ പരിശീലനത്തിന് ശേഷം പി.എസ്.ജി താരങ്ങൾ സൗദിയിലേക്ക് തിരിക്കും.നാളെ റിയാദിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന സൗദിയിലെ മുൻനിര ക്ലബ്ബുകളായ അൽ ഹിലാൽ, അൽ-നാസർ സംയുക്ത ഓൾ-സ്റ്റാർ ഇലവനെ പി.എസ്.ജി നേരിടും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i   എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News