Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മലപ്പുറത്ത് പ്രവാസി മെഡിക്കൽ സെന്റർ,നിർധനരായ പ്രവാസികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും

April 17, 2023

April 17, 2023

ന്യൂസ്‌റൂം ബ്യുറോ
ജിദ്ദ: സൌദിയിലെ ജിദ്ദ കെഎംസിസി, പ്രവാസികൾക്ക് മാത്രമായി മലപ്പുറത്ത് മെഡിക്കൽ സെന്റർ സ്ഥാപിക്കുന്നു. നിർധനരായ പ്രവാസികൾക്ക് സൌജന്യ ചികിത്സ ലഭ്യമാക്കുന്നതാണ് പദ്ധതി. കെഎംസിസി ജിദ്ദയിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പദ്ധതിയുടെ ബ്രോഷർ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു.

മലപ്പുറം സി.എച്ച് സെൻ്ററുമായി സഹകരിച്ച് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ഒരു കോടി രൂപ ചിലവിൽ സ്ഥാപിക്കുന്ന കെട്ടിടത്തിൻ്റെ നിർമ്മാണം മലപ്പുറത്ത് ആരംഭിച്ചു.

മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡൻ്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും പ്രവാസി വ്യവസായിയുമായ പി.കെ.അലി അക്ബറിന് കോപ്പി നൽകിയാണ് പ്രകാശനം നിർവഹിച്ചത്. പ്രവാസികൾക്ക് മാത്രമയി സ്ഥാപിക്കുന്ന പ്രവാസി മെഡിക്കൽ സെൻ്റർ പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ അബ്ബാസലി തങ്ങൾ അഭ്യർത്ഥിച്ചു.

വർഷങ്ങളായി തുടർന്ന് വരുന്ന കെഎംസിസി ഇഫ്താർ സംഗമത്തിൽ ഇത്തണവയും കെ.എം.സി.സി പ്രവർത്തകർക്ക് പുറമെ മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിന്നുള്ള നിരവധി പേർ സംബന്ധിച്ചു. ചടങ്ങിൽ സയ്യിദ് അബൂബക്കർ ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. പ്രസിഡണ്ട് അഹമ്മദ് പാളയാട്ട് അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതവും ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News