Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ജിദ്ദയിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി,ആർക്കും പരിക്കില്ല

July 14, 2022

July 14, 2022

ജിദ്ദ :ജിദ്ദയില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. ഗള്‍ഫ്സ്ട്രീം 400 വിഭാഗത്തില്‍ പെട്ട വിമാനമാണ് കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്.

ബുധനാഴ്‌ച രാവിലെ 8:10 നാണ് എല്‍.എ 534 വിമാനം ലാൻഡിങ്ങിനിടെ റണ്‍വേയില്‍ നിന്നും തെന്നിയത്. വിമാനത്താവളത്തിലെ എമര്‍ജന്‍സി റെസ്‍ക്യൂ സംഘം ഉടന്‍തന്നെ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.അപകടം നടക്കുമ്പോൾ അഞ്ച് ജീവനക്കാർ മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്.ഇവർ സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിന്റെ കാരണങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്താനായി വിദഗ്ധ സംഘത്തിന്റെ അന്വേഷണം ഇതിനോടകം തുടങ്ങിയിട്ടുണ്ട്. അതേസമയം മറ്റ്  വിമാനങ്ങളുടെ വരവിനെയും പോക്കിനെയും സംഭവം ഒരുതരത്തിലും ബാധിച്ചില്ലെന്നും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ പോലെ തന്നെ തുടര്‍ന്നുവെന്നും അധികൃതര്‍ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News